ഡാളസ്: സുവിശേഷത്തിന്റെ ധീരപടയാളിയും, ഗായകനും, സൗമ്യനും, ക്രിസ്തിയ പുസ്തക രചയിതാവും ദീര്‍ഖകാല ഐ.പി.സി. ശുശ്രുഷകനുമായിരുന്ന പാസ്റ്റര്‍ കെ. ജി. ശാമുവേല്‍ (75) മാര്‍ച്ച് എട്ടിന് ഡാളസില്‍ വച്ച് നിര്യാതനായി.
കൊട്ടാരക്കര, ആനയത്തെ, ബെഥേല്‍ ഹൗസില്‍, സി. ജെ. വര്ഗീസിന്റെ മകനായി ജനിച്ച പരേതന്‍ പത്താംക്ലാസ് പഠനത്തിനുശേഷം വടക്കേ ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി പോകുകയും, ഇറ്റാര്‍സിയില്‍ ബൈബിള്‍ സ്കൂള്‍ പഠനം നടത്തുകയും, തുടര്‍ന്ന് ദീര്‍ഘകാലം വിവിധ ബൈബിള്‍ സ്കൂളുകളില്‍ പഠിപ്പിക്കുകയും, വളരെ കഷ്ടപ്പാടോടുകൂടി സുവിശേഷവേലയില്‍ വ്യപൃതനാകുകകയും ചെയ്തിട്ടുണ്ട്.
തികഞ്ഞ ഒരു ഭക്തനായി വളരെ എളിമയോടുകൂടി ജീവിച്ച പരേതന്‍ ഉണര്‍വ്ഗീതങ്ങള്‍ എന്ന തലക്കെട്ടില്‍ ധാരാളം ക്രൈസ്തവ ഹിന്ദി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ, ലേവ്യ പുസ്തക വ്യഖ്യാനം, സാത്താനും തന്ത്രങ്ങളും എന്നീ മലയാള ഗ്രന്ഥങ്ങളും, റോമിയോന്‍ കി പത്രി എന്ന ഹിന്ദി പുസ്തകവും, മേജര്‍ റിലീജിയന്‍സ് ആന്‍ഡ് ഇവാന്‍ജെലിസം എന്ന ഇംഗ്ലീഷ് കൃതിയും രചിച്ചിട്ടുണ്ട്.
1992ല്‍ അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും തുടര്‍ന്നും വടക്കേ ഇന്ത്യയില്‍ പലയിടങ്ങളിലും ഒരു ധീര പടയാളിയെപ്പോലെ വളരെ ഉത്സാഹത്തോടുകൂടി 60 വര്‍ഷത്തിലധികം പ്രേഷിത പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. നോയിഡ, ഗുഡ്ഗാവ്, പാറ്റ്‌ന, കല്‍ക്കട്ട, ഗ്രീന്‍പാര്‍ക്ക്, കോഹിമ, നാഗാലാന്‍ഡ്, ഭൂട്ടാന്‍, ഗോഹട്ടി, മണിപ്പൂര്‍, ഹരിയാന, ഛത്തിസ്ഘട്, കര്‍ണാടക എന്നിവകള്‍ കൂടാതെ നിരവധി പ്രദേശങ്ങളില്‍ കഷ്ടതയോടും, പട്ടിണിയോടും, വളരെദൂരം നടന്ന് തന്റെ കുടുംബവുമായി സുവിശേഷ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
വടക്കേ ഇന്ത്യയുടെഅപോസ്‌തോലന്‍ എന്നറിയപ്പെടുന്ന പാസ്റ്റര്‍കെ. ടി. തോമസിന്റെ നിയന്ത്രണത്തിലുള്ള നോര്‍ത്തേണ്‍ റീജിയന്‍ ഐ.പി.സി.യില്‍ മുപ്പത്തിമൂന്നിലധികം സഭകളുടെ സെന്റര്‍ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ:ലേയാമ്മ, കരുനാഗപ്പള്ളി പോളച്ചിറക്കല്‍ കുടുംബാംഗം.
മക്കള്‍: ഗ്രേസ് ജിജി, ജോയ്‌സ് ജേക്കബ്, ജോളി ബെന്റി (എല്ലാവരും യുസ്എ).
മരുമക്കള്‍: ജിജിതോമസ്, മാത്യുജേക്കബ്, ബെന്റി മാത്യു. കൂടാതെ ആറ് കൊച്ചുമക്കളുമുണട്.
മാര്‍ച്ചു12 വെള്ളിയാഴ്ച വൈകിട്ട് 6:30 (CST) മുതല്‍, IPC Tabernacle Church, 9121 Ferguson Road, Dallas, TX 75228ല്‍ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ, 930മുതല്‍ ഹോം ഗോയിങ് സര്‍വീസും, തുടര്‍ന്ന് New Hope Funeral Home and Memorial Garden (500 US 80 Sunnywale, TX 75182) സെമിത്തേരിയില്‍ സംസ്കാരശുശ്രുഷയും നടക്കും.
വ്യൂവിങ്ങും, ഹോംഗോയിങ് സര്‍വീസും www.PROVISIONTV.IN കൂടിയും വീക്ഷിക്കാവുന്നതാണ്.
പാസ്റ്റര്‍ ബാബു തോമസ് ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.