1911.ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ പാർവതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായിലാണ് മഹാകവി പാലാ നാരായണൻ നായർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും നേടിയ അദ്ദേഹം പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി.കണക്കെഴുത്തുകാരനും പട്ടാളക്കാരനും അദ്ധ്യാപകനും, ഒക്കെയായി ഔദ്യോഗിക ജീവിതം . 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബർമ്മയിലും സേവനമനുഷ്ഠിച്ചു . തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന് എം.എ ബിരുദം റാങ്കോടെ നേടി . കേരളപിറവിക്ക് ശേഷം രൂപീകരിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊല്ലത്തെ കൊട്ടിയം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാളായി ആണ് അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചത് . അദ്ദേഹത്തിന്റെ 17-ാം വയസ്സിൽ പ്രസിദ്ധീകരിച്ച ‘ആ നിഴൽ’ ആണ് ആദ്യ കവിത .പിന്നീട് 1935 ൽ പുറത്തിറങ്ങിയ “പൂക്കൾ ” ആണ് ആദ്യ കാവ്യസമാഹാരം.എട്ട് വാല്യങ്ങളോടെ 1953 ൽ പുറത്തിറങ്ങിയ “കേരളം വളരുന്നു” എന്ന കൃതി വൈജ്ഞാനിക കേരളത്തിന്റെ കണ്ണാടിയാണ്. ഈ കാവ്യമാണ് അദ്ദേഹത്തിന് മഹാകവിപ്പട്ടം നൽകിയത് .തരംഗമാല,അമൃതകല
അന്ത്യപൂജ,ആലിപ്പഴം,എനിക്കുദാഹിക്കുന്നു,മലനാട്,പാലാഴി,വിളക്കുകൊളുത്തൂ,സുന്ദരകാണ്ഡം,ശ്രാവണഗീതംതുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.1956ല്‍ പുറത്തിറങ്ങിയ “അവരുണരുന്നൂ” എന്ന സിനിമയിൽ എട്ടു പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട് .
മഹാത്മ ഗാന്ധിയുടെ ജീവചരിത്രം പന്ത്രണ്ടു സര്‍ഗ്ഗങ്ങളിലായി ആവിഷ്കരിച്ച “ഗാന്ധിഭാരതം” എന്ന ഖണ്ഡകാവ്യവും അദ്ദേഹത്തിന്റേതായുണ്ട് .കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആദ്യത്തെ പുത്തേഴന്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം (ചെന്നൈ), മുള്ളൂര്‍ അവാര്‍ഡ്, ആദ്യത്തെ വള്ളത്തോള്‍ സമ്മാനം, എഴുത്തച്ഛന്‍ പുരസ്കാരം, മാതൃഭൂമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍
അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
“പുഴ പോലെ ഒഴുകുന്ന കവിതകൾ “എന്നാണ് നിരൂപകർ അദ്ദേഹത്തിന്റെ വരികളെ വിളിച്ചത്.
“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ “എന്ന പാലായുടെ വരികൾ ഓരോ പ്രവാസിയുടെയും ആത്മാഭിമാനത്തിനു ആക്കം കൂട്ടുന്നതാണ് .മാത്രമോ “ഇവിടെപ്പിറക്കുന്ന
കാട്ടുപുല്ലിലുമുണ്ടു
ഭുവനം മയക്കുന്ന
ചന്തവുംസുഗന്ധവും”എന്ന വരികൾ
ഓരോ മലയാളിയെയും അടയാളപ്പെടുത്തുന്നു എന്ന് നിസംശയം പറയാം .മലയാള കവിതയുടെ മുഖഛായ മാറ്റിയ
പാല 2008 ജൂണ്‍ പതിനൊന്നിന് അന്തരിച്ചു. മലയാള ഭാഷ നിലനിൽക്കുവോളം ആ കവിതൾ പുഴപോലെ ഒഴുകി കൊണ്ടിരിക്കും ….
✍അഫ്സൽ ബഷീർ തൃക്കോമല
ജീവിതകുറിപ്പ്