17.1 C
New York
Tuesday, June 15, 2021
Home US News പാന്‍ഡമിക്കിനെ കുറിച്ചുള്ള 10 വയസ്സുകാരിയുടെ കവിത പ്രസിദ്ധീകരിച്ചു

പാന്‍ഡമിക്കിനെ കുറിച്ചുള്ള 10 വയസ്സുകാരിയുടെ കവിത പ്രസിദ്ധീകരിച്ചു

ലൂയിസ് വില്ല(കെന്റുക്കി): ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീയാന്‍സി കുമാരിയുടെ (10) പാന്‍ഡമിക്ക് 2020, പോയറ്റിക് വിന്റര്‍ ഈവനിംഗ്‌സ് (Pandamic 2020, Poetic Winter Evenings) എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

കെന്റുക്കി ലൂയിസ് വില്ലായില്‍ നിന്നുള്ള അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ പാന്‍ഡമിക്കിനെ കുറിച്ചുള്ള ആദ്യ കവിതാ സമാഹാരമാണിത്.

യഥാര്‍ത്ഥ ജീവിതത്തില്‍, തന്റെ ഭാവനയില്‍ നിന്നും ഉരുതിരിഞ്ഞു വന്ന ഈ കവിതാസമാഹാരം വായനക്കാരുടെ മനം കവരുന്നതാണ്.

വാക്കുകളേയും, അക്ഷരങ്ങളേയും അമിതമായി സ്‌നേഹിച്ചിരുന്ന കുമാരി വളരെ ചെറുപ്പത്തില്‍ തന്നെ ചെറുകഥകള്‍ എഴുതാറുണ്ടായിരുന്നുവെന്ന് മാതാവ് ഗരീമാ കുമാരി പറഞ്ഞു.

2020 വിന്ററിലാണ് കുമാരി ആദ്യ കവിത രചിച്ചത്. തുടര്‍ന്ന് നിരവധി കവിതകള്‍ രചിക്കുകയും എല്ലാം ചേര്‍ത്ത് ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയുമായിരുന്നു.

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുമാരിയുടെ കവിതകള്‍ വായിക്കുനനതിലൂടെ സ്വയമായി കവിതാ രചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുമെന്നും മാതാവ് പറഞ്ഞു. മാത്രമല്ല മഹാമാരിയുടെ പിടിയില്‍ മാനസികമായി തളര്‍ച്ച ബാധിച്ചവര്‍ക്ക് ഉത്തേജനം നല്‍കുന്നതിന് കൂടെ ഈ കവിത ഉപകരിക്കുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.

ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുമെന്നും കുമാരി പറഞ്ഞു. ആമസോണില്‍ ഈ പുസ്തകം ലഭിക്കുമെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന്...

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി ലക്ഷദ്വീപ് സാമൂഹിക പ്രവർത്തകയും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങൾ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ...

കടല്‍ക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു; നഷ്ടപരിഹാരം 10 കോടി രൂപ

ദില്ലി: നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ...

പിന്നോട്ടെടുത്ത കാർ ഇടിച്ച് വീട്ടമ്മ മരിച്ചു.

പിന്നോട്ടെടുത്ത കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പൂവം കൊച്ചുതറ വീട്ടിൽ ബിജു വിൻ്റെ ഭാര്യ ഷീല ( 45 ) യാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ഓടെ പെരുന്ന ഒന്നാം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap