17.1 C
New York
Thursday, December 8, 2022
Home US News പാതിരാമുല്ല (കവിത)

പാതിരാമുല്ല (കവിത)

✍ബിന്ദു ബേബി

Bootstrap Example

സന്ധ്യയ്ക്കു ചായം വാനിൽ
നിറച്ചിട്ടു പോയൊരു,
സുര്യനെ ധ്യാനിച്ചു
ഞാനിരുന്നു…
നീ ചാരിയിട്ടൊരു
വാതിലിനിപ്പുറം,
ഒരുപാടുനേരം ഞാൻ
കാത്തിരുന്നു…

തിരികെ വരുമെന്നോർത്തു
പലകുറി
ഏകാന്ത രാവിൽ
തപസ്സിരുന്നു….

പാതിരാ താരകൾ
കൺചിമ്മി നോക്കിയെൻ
പുമേനിയാകെ
ഒളിവിതറി…

പാതിരാനേരത്തു
പാതി വിരിഞ്ഞോരെൻ
പൂമണമെങ്ങും
നിറഞ്ഞിരുന്നു….

മെല്ലെ തഴുകിയ കാറ്റിനും
ഞാനെൻ പൂവിൻ
സുഗന്ധം കൊടുത്തു വിട്ടു…

പുലർകാല മഞ്ഞിന്റെ
ഈറനുടുത്തോരൻ,
പൂമേനിയാകെ കുളിർത്തിരുന്നു…
പൊൻപ്രഭ തൂകി നീ
വീണ്ടും വരുന്നത്,
കാണുവാനുള്ളം
തുടിച്ചിരുന്നു…

✍ബിന്ദു ബേബി

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: