17.1 C
New York
Wednesday, October 5, 2022
Home Special പാഠം 1. പോസ്റ്റ് ബോക്സ്‌

പാഠം 1. പോസ്റ്റ് ബോക്സ്‌

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

പോസ്റ്റ് ഓഫീസുകൾ ഇനി ബാങ്കിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിപുലീകരിക്കാൻ പോവുകയാണത്രേ. ഈ വാർത്ത വായിച്ചപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകൾ എൻറെ മനസ്സിലേക്ക് ഓടി വന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന എൻറെ അച്ഛനോടൊപ്പം ഉദ്യോഗമാറ്റം കിട്ടുന്നതിനനുസരിച്ച് ഞങ്ങൾ എപ്പോഴും അടുത്ത ബന്ധുക്കളിൽ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. ആ സമയത്ത് നാട്ടിലെ വിശേഷങ്ങൾ മുഴുവൻ അറിഞ്ഞിരുന്നത് മുത്തശ്ശിയും വല്യപ്പനും എഴുതുന്ന കത്തുകളിലൂടെ ആയിരുന്നു.

എഴുത്തുകൾ ഒരു സംസ്കാരത്തിൻറെ ഭാഗം തന്നെയായിരുന്നു. എൻറെ വിവാഹം കഴിഞ്ഞപ്പോൾ കുടുംബിനി ആകുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഞാൻ അടുത്ത ബന്ധുക്കളുടെ അഡ്രസ്സുകൾ ഒക്കെ എഴുതി ഒരു ബുക്ക് ഉണ്ടാക്കി. പിന്നെ ഇൻലൻഡ്,കാർഡ്, കവർ, സ്റ്റാമ്പ്, പേന, ഒരു ലെറ്റർപാഡ് ഇവയൊക്കെ സംഘടിപ്പിച്ചു. വീട്ടുജോലികൾ ഒക്കെ തീർത്തു സ്റ്റീൽപെൻ മഷിക്കുപ്പിയിൽ മുക്കി കത്ത് എഴുതുന്ന അമ്മ എൻറെ മനസ്സിലെ മായാത്ത ഒരു ഓർമ്മയായിരുന്നു. പോസ്റ്റുമാൻ അന്ന് ഞങ്ങളുടെ വീട്ടിൽ വന്നില്ലെങ്കിൽ ഒരു നെടുവീർപ്പോടെ ‘ഇന്ന് നമുക്ക് ഒറ്റ കത്തുമില്ല’ എന്നുപറഞ്ഞ് തലേ ദിവസമോ അതിനു മുമ്പോ വന്ന കത്തുകൾ എടുത്ത് വായിച്ചു മറുപടി എഴുതാൻ തുടങ്ങും.കത്തിടപാടുകൾ നടത്താൻ ഉള്ള സമയം ആണ് അത്.

പ്രണയലേഖനങ്ങളും നിയമന ഉത്തരവുകളും അഭിമുഖത്തിനുള്ള ക്ഷണക്കത്തും കല്യാണക്ഷണകത്തും ആശംസ കാർഡുകളും മണിയോഡറും ഒക്കെ ആയി വീടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ദൈവത്തിൻറെ ആൾരൂപങ്ങൾ ആയിരുന്നു പോസ്റ്റ് മാൻമാർ. മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിഞ്ഞിരുന്നതിന് ഈ കത്തുകൾ വഹിച്ചിരുന്ന പങ്ക് ചെറുതല്ല. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ പോലും പത്രവും ആനുകാലിക പ്രസിദ്ധീകരണങ്ങളും നന്നായി വായിക്കുകയും അടുത്ത ബന്ധുക്കൾക്ക് കത്തെഴുതുകയും ചെയ്യുമായിരുന്നു.

കാലചക്രം ഉരുണ്ടു.പുത്തൻതലമുറ കത്തുകളെയും എഴുത്തിനെയും പടിയടച്ച് പിണ്ഡം വച്ചു. സ്മാർട്ട് ഫോണും ചാനലുകളും അരങ്ങ് കൈയ്യടക്കി.സ്മാർട്ട് ഫോണിൽ തന്നെ ഇമെയിലും സ്കൈപ്പും വാട്സ്ആപ്പും ഉള്ളപ്പോൾ കത്തുകൾക്ക് എന്ത് പ്രസക്തി? മലയാളം സ്ഫുടതയോടെ പറയാനോ അക്ഷരത്തെറ്റില്ലാതെ ഒരു വാചകം പോലും എഴുതാനോ അറിയാത്ത ന്യൂ ജനറേഷൻ. ആപ്പുകളിൽ സന്ദേശം അയക്കാൻ മംഗ്ലീഷ് ധാരാളം മതി. ചക്കെന്നു പറഞ്ഞാൽ കൊക്ക് എന്ന് തിരിയുന്ന സ്മാർട്ട് ഫോണുകൾ. ‘ഇവിടെ റേഞ്ച് ഇല്ല’ . ‘ഞാൻ പരിധിക്ക് പുറത്താണ്’ ‘എനിക്ക് ഒന്നും കേൾക്കാൻ വയ്യ’. സാധാരണ മനുഷ്യർ കടം ചോദിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുക. സ്മാർട്ട് ഫോണിലെ സംഭാഷണം മിക്കവാറും മേൽപ്പറഞ്ഞ തരത്തിലാണ്. ഒരു കത്ത് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിന് തുല്യമാണോ ഇവയിലേതെങ്കിലുമൊന്ന്? അല്ലേയല്ല എന്ന് നിസ്സംശയം പറയാം. പിന്നെ നാടോടുമ്പോൾ നടുവേ ഓടുക അല്ലാതെ എന്ത് ചെയ്യും?

ഒരു ദശാബ്ദം കൂടി കഴിഞ്ഞാൽ കേരളഭാഷാ പാഠവലിയിൽ വരാൻ സാധ്യതയുള്ള ഒരു പാഠഭാഗം ആണ്.
പാഠം1
പോസ്റ്റ് ബോക്സ്
കേന്ദ്ര ഗവൺമെൻറിൻറെ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്ഥാപനമായിരുന്നു പോസ്റ്റ് ഓഫീസ്. ഈ ചിത്രത്തിൽ കാണുന്ന ചുമന്ന പെട്ടി പോസ്റ്റ് ബോക്സ് എന്നറിയപ്പെട്ടിരുന്നു. 2000 ആണ്ടിന്റെ തുടക്കം വരെ ആളുകൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത് കത്തുകളിലൂടെ ആയിരുന്നു. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ആവിർഭവിച്ചതോടെ ഇവയ്ക്കൊക്കെ വംശനാശം വന്നു. അങ്ങനെ നമ്മുടെ പ്രിയപ്പെട്ട പോസ്റ്റ് ബോക്സും ചരിത്രം ആയി മാറാൻ പോകുന്നു.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: