17.1 C
New York
Wednesday, August 10, 2022
Home US News പശ്ചിമേഷ്യ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ വലതു- ഇടതുപക്ഷ ചേരിതിരിവ്

പശ്ചിമേഷ്യ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ വലതു- ഇടതുപക്ഷ ചേരിതിരിവ്

റിപ്പോർട്ട്: പി പി ചെറിയാൻ

വാഷിംഗ്ടൺ ഡിസി: യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷത്തിൽ പ്രകടമായ ചേരിതിരിവ്.

ബൈഡൻ, നാൻസി പെലോസി ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ തല മുതിർന്ന നേതാക്കൾ .ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ചപ്പോൾ, ബെർണീ സാന്ഡേഴ്സ് ,അലക്സാണ്ട്രിയ ഒക്കെഷ്യ തുടങ്ങിയ ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ഈ സംഘർഷത്തെ “ഇസ്രയേൽ ടെറോറിസം” എന്നാണ് വിശേഷിപ്പിച്ചത്. യുഎസ് കോൺഗ്രസ് പ്രതിനിധി ഇൽമൻ ഒമർ ഗാസയിലെ സാധാരണക്കാർക്ക് എതിരെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ടെറോറിസ്റ്റ് സംഘടനകളുമായി അമേരിക്കകു അടിസ്ഥാന വിയോജിപ്പ് ഉണ്ടെന്നും ഹമാസ് തുടർച്ചയായി നടത്തുന്ന റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അത് അവരുടെ അവകാശം ആണെന്നും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .കുറേക്കൂടെ ശക്തമായ ഭാഷയിലാണ് ഹൗസ് സ്പീക്കർ പ്രതികരിച്ചത് ഹമാസിന്റെ അതിക്രമങ്ങകൾക്കെതിരെ ഇസ്രയേൽ നടത്തുന്നത് സ്വയ പ്രതിരോധമാണെന്ന് പെലോസി പറഞ്ഞു ഹമാസ് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി നിരവധി സാധാരണക്കാരായ ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്നുവെന്നും പെലോസി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേരിതിരിവ് കൂടുതൽ പ്രകടമാകും .

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: