17.1 C
New York
Tuesday, September 21, 2021
Home US News പഴയ യുദ്ധമുറകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു (ഏബ്രഹാം തോമസ് , ഡാളസ്)

പഴയ യുദ്ധമുറകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു (ഏബ്രഹാം തോമസ് , ഡാളസ്)

രാഷ്ട്രീയത്തില്‍ ആവര്‍ത്തന വിരസതയില്ല. ഇപ്പോള്‍ വളരെ സജീവമായിരിക്കുന്ന വോട്ടിംഗ് റൈറ്റ്‌സ് അഡ്വാന്‍സ്‌മെന്റ് ആക്ട് ഉദാഹരണം. പ്രതിനിധി സഭ കക്ഷി പ്രതിബദ്ധത അനുസരിച്ച് ബില്‍ പാസാക്കിയിരുന്നു. 212 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ ഡെമോക്രാറ്റുകള്‍ എല്ലാവരും ഒരു റിപ്പബ്ലിക്കനും അനുകൂലിച്ചു.

ബില്‍ ഇനി സെനറ്റിലെ ശക്തിപരീക്ഷണത്തിലാണ്. സര്‍വപ്രധാനമായ ഫിലിബെസ്റ്റര്‍ നിയമം വീണ്ടും ആവര്‍ത്തിച്ച് കേവല ഭൂരിപക്ഷത്തില്‍ (50 വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഒരു വോട്ട്) ബില്‍ പാസാക്കിയെടുക്കണമെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ വാദിക്കുകയും അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന 18 സ്റ്റേറ്റുകള്‍ ഇതിനകം ഘടക വിരുദ്ധമായ വോട്ടിംഗ് റൈറ്റ്‌സ് ആക്ടുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പാസാക്കിയിട്ടുണ്ട്. പോളിംഗ് സമയം കുറയ്ക്കല്‍, ആബ്‌സെന്റീ ബാലറ്റ് വോട്ടര്‍ തിരിച്ചറിയല്‍ രേഖ, പൂര്‍ത്തിയാക്കിയ വോട്ടിന്റെ ശേഖരണം എന്നിവയില്‍ വരുത്തിയ ഭേദഗതികളാണ് ഡെമോക്രാറ്റുകള്‍ക്ക് അംഗീകരിക്കാനാവാത്തത്.

വോട്ടര്‍ ഐഡി കാര്‍ഡ് ഹാജരാക്കുവാന്‍ കഴിയാത്തവരെ വോട്ടു ചെയ്യുവാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുന്നത് ഡെമോക്രാറ്റ് നേതാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്. അതുപോലെയാണ് ആബ്‌സെന്റീ വോട്ടിന്റെ സ്വീകാര്യതയും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ പോളിംഗ് സ്‌റ്റേഷനടുത്ത് വച്ച് പാര്‍ട്ടിയുടെ ഏജന്റുമാരും മറ്റും സ്വീകരിക്കുന്നത് കുറ്റകരമാണെങ്കിലും ഇപ്പോഴും ചില സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. ഈ നടപടിക്രമത്തെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നില്ല. റിപ്പബ്ലിക്കനുകള്‍ ഇത് പാടേ റദ്ദു ചെയ്യണം എന്ന് വാദിക്കുന്നു. ഇത് തിരഞ്ഞെടുപ്പുകള്‍ക്ക് തുരങ്കം വച്ച് ഫെഡറല്‍ ഗ്രാബ് ഓഫ് ദ ഇലക്ഷന്‍ ലോയ്ക്കുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണെന്ന് റിപ്പബ്ലിക്കനുകള്‍ ആരോപിക്കുന്നു. റവ.വില്യം ബാര്‍ബര്‍, പ്രസിഡന്റ് ഓഫ് ദി പ്പെയറേഴ്‌സ് ഓഫ് ദ ബ്രീച്ച്, കോ-ചെയര്‍ ഓഫ് ദ പുവര്‍ പീപ്പിള്‍സ് കാമ്പെയിന്‍ അവതരിപ്പിച്ച ഫെഡറല്‍ വോട്ടിംഗ് റൈറ്റ് ലെജിസ്ലേഷന്‍ ഫെഡറല്‍ ടേക്ക് ഓഫ് ഇലക്ഷന്‍ സും ഡെമോക്രാറ്റുകളുടെ പവര്‍ ഗ്രാബ് ശ്രമവും ആണെന്ന് ആരോപണമുണ്ട്.

‘പാസ് ഫോര്‍ ദ പീപ്പിള്‍ ആക്ട്, ഓള്‍ഡ് ബാറ്റില്‍സ് ഫോര്‍ ന്യൂ’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ നിറഞ്ഞ പ്ലക്കാര്‍ഡുകളും റാലികളും വാഷിംഗ്ടണ്‍ ഡി.സി.യിലും സംസ്ഥാന നിയമസഭകള്‍ക്ക് മുന്നിലും ശബ്ദകോലാഹലം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. 1965 ലെ വോട്ടിംഗ് റൈറ്റ്‌സ് ആക്ട് യു.എസ്. സുപ്രീം കോടതിയുടെ രണ്ട് വിധികളിലൂടെ ബലഹീനമായി. ഹൗസ് റെസൊല്യൂഷന്‍ 4 വോട്ടിംഗ് റൈറ്റ്‌സ് ആക്ടിലെ വകുപ്പുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കി. അലബാമയിലെ ഷെല്‍ബി കൗണ്ടിയുടെ കേസില്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസിന്റെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ വോട്ടിംഗ് നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്താവൂ എന്ന നിബന്ധന റദ്ദു ചെയ്തു.

ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച ജോണ്‍ ലൂയിസ് വോട്ടിംഗ് റൈറ്റ്‌സ് അമെന്‍ഡ് ആക്ടും ടെക്‌സസില്‍ നിന്നെത്തിയ ബില്ലും രണ്ടും അവകാശപ്പെടുന്നത് പൗരന്മാരുടെ വോട്ടിംഗ് റൈറ്റ്‌സ് സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള നിയമങ്ങളാണ് എന്നാണ്. എന്നാല്‍ വൈരുദ്ധ്യ സമീപനമാണ് രണ്ടിനും ഉള്ളത്. റിപ്പബ്ലിക്കനുകളുടെ ബില്‍ നിയമമാവാനുള്ള സാധ്യത വളരെ കുറവാണ്. ഡെമോക്രാറ്റുകളുടെ ബില്‍ ചില നീക്ക് പോക്കുകള്‍ക്ക് ശേഷം കഷ്ടിച്ച് രക്ഷപ്പെട്ടേക്കാം. ഷെല്‍ബി വേഴ്‌സ് ഹോള്‍ഡര്‍ വിധിക്ക് ശേഷം ടെക്‌സസ് നിര്‍ബന്ധകവും, അടിച്ചമര്‍ത്തുന്നതും, പീഡിപ്പിക്കുന്നതും നൈരാശ്യം ഉളവാക്കുന്നതുമായ നിയമം അടിച്ചേല്‍പിക്കുകയാണ്. ഇത് വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തും എന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ പറയുന്നു.

പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്(മറ്റൊരു കേസ് വിധിയില്‍) ഒരു പൗരന് ഒരു സ്വകാര്യ ഹര്‍ജിയിലൂടെ കോടതിയോട് പുനര്‍ചിന്തനം നടത്തുവാന്‍ ആവശ്യപ്പെടുവാന്‍ കഴിയുമോ എന്നാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...
WP2Social Auto Publish Powered By : XYZScripts.com
error: