17.1 C
New York
Monday, September 20, 2021
Home US News പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്

പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

സോമര്‍സെറ്റ് (ന്യുജേഴ്സി): സോമര്‍സെറ്റ് കാത്തലിക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വാകാര്യ അക്കൗണ്ടിലേക്കു പണം മാറ്റിയ കേസില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍ച്ച് അധികൃതര്‍ ആഗസ്ത് 3 ചൊവാഴ്ച അറിയിച്ചു .

സോമര്‍സെറ്റ് സെന്റ് മാത്തിയാസ് ചര്‍ച്ചിലെ പുരോഹിതന്‍ പള്ളി ഫണ്ടില്‍ നിന്നും പേഴ്സണല്‍ അകൗണ്ടിലേക്ക് 517000 ഡോളര്‍ മാറ്റിയതായി കോടതിയില്‍ സമ്മതിച്ചു .
2018 ല്‍ മെറ്റുച്ചന്‍ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു .

27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു .

68 വയസ്സുള്ള പുരോഹിതന്‍ മെയ് മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . സോമര്‍സെറ്റ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് പീറ്റര്‍ ടോമ്പറാണ് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത് . ആഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും . ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ ആവില്ലെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഡയോസിസ് ഓഫ് മെറ്റുച്ചന്‍ തേര്‍ഡ് ചാന്‍സിലര്‍ ആന്റണി പീകേരണന്‍സ് അറിയിച്ചു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: