17.1 C
New York
Tuesday, August 3, 2021
Home Literature പലിശ മത്തായി (കഥ)

പലിശ മത്തായി (കഥ)

✍മേരി ജോസി മലയിൽ തിരുവനന്തപുരം

മത്തായി തയ്യൽമെഷീനു ആവശ്യമുള്ള ഒരു ചെറിയ നൂലുകട നടത്തിയിരുന്ന ആളായിരുന്നു. എങ്ങനെയാണെന്നറിയില്ല മത്തായി വലിയ കാശു കാരനായി മാറി. കാശ് ആവശ്യമുള്ളവർക്ക് സ്വർണവും അതുപോലെ വിലപിടിപ്പുള്ള സാധനങ്ങളും പണയമായി എടുത്ത് കാശ് പലിശയ്ക്ക് കൊടുക്കലായിരുന്നു ഇദ്ദേഹത്തിൻറെ സൈഡ് ബിസിനസ്. ഇദ്ദേഹത്തിൻറെ കൈവശം മൂന്നു പൈസ, 2 പൈസ, 5 പൈസ, പത്ത് പൈസ അങ്ങനെ എല്ലാം സ്റ്റോക്ക് ഉണ്ടാകും. കാശിന്റെകാര്യത്തിലും കൊടുക്കൽവാങ്ങലുകളിലും വലിയ കണിശക്കാരൻ ആയിരുന്നു. ഒരു പൈസ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റമുണ്ടാകില്ല.നൂല് കടയുടെ മറവിൽ കച്ചവടം പൊടിപൊടിച്ചു. ഇദ്ദേഹത്തിൻറെ തന്നെ മൂന്ന് കൂട്ടുകാർ മൂലപ്പാട്ട് ഉക്രു, ക്രെഡിറ്റ് എഡിസൺ, കോഴി പൈലി ഒക്കെയായിരുന്നു അടവ് മുടങ്ങുമ്പോൾ അന്വേഷണത്തിന് വരുന്നവർ. ഇവരാരും ദേഹോപദ്രവം ഏൽപ്പിക്കുന്ന ഗുണ്ടകളോ ജയിൽവാസം അനുഭവിച്ചു തിരിച്ചുവന്നവരോ ഒന്നും അല്ല. വായിലെ നാക്ക് കൊണ്ട് ജീവിക്കാൻ പഠിച്ചവരാണ് എന്ന് മാത്രം. അടവ് മുടക്കിയാൽ ആ വീട്ടുകാരെ അധിക്ഷേപിക്കുക, അപവാദം പറഞ്ഞു നടക്കുക, അല്ലാതെ അടി, ഇടി, വെട്ട്, കുത്ത് ഒന്നുമില്ല. അതുകൊണ്ട് ഇതിൻറെ പേരിൽ ആർക്കും പോലീസിൽ പരാതി കൊടുക്കാനും പറ്റില്ല. ഇവർ മൂന്നുപേരും വലിയ ആരോഗ്യമുള്ളവരും അല്ല.ചെറുപ്പക്കാർ നന്നായി ഒന്ന് കൈകാര്യം ചെയ്താൽ പിന്നെ താമസിയാതെ മൂന്നുപേരുടെയും ബാൻഡ് കൊട്ട് കൂടി കേൾക്കേണ്ടിവരും.

പലിശ മത്തായിക്ക് അത്യാവശ്യം സാമ്പത്തികം ഒക്കെ ആയി എന്നാലും പഠിച്ച പിച്ചത്തരങ്ങൾക്ക് ഒന്നും വലിയ മാറ്റമില്ല. ശനിയാഴ്ച വൈകുന്നേരം പണ്ട് കാലത്ത് പള്ളിയുടെ കപ്പേളകളുടെ മുമ്പിൽ ആൾക്കാർ നേർച്ചയായി അവരുടെ പറമ്പിൽ തന്നെ ഉണ്ടാകുന്ന കൊള്ളി, ചേന, ചേമ്പ്, വാഴക്കുല, നേന്ത്രകുല, പിന്നെ കോഴിമുട്ട, പിന്നെ കാലുകെട്ടി അവിടെ വയ്ക്കുന്ന നേർച്ചക്കോഴി, നേർച്ച താറാവ്…. ……കൊണ്ടു വയ്ക്കും. സാധാരണ ശനിയാഴ്ച രാത്രി കപ്യാർ ലൈറ്റ് കെടുത്താൻ വരുന്നതോടുകൂടി ഇവയൊക്കെ എടുത്തുകൊണ്ടുപോയി പള്ളിമേടയിൽ എത്തിക്കും. പിറ്റേദിവസം ഞായറാഴ്ചത്തെ രാവിലെ കുർബാന കഴിഞ്ഞ് ഈ സാധനങ്ങളെല്ലാം ലേലം വിളിച്ചു വിൽക്കും. ശനിയാഴ്ച വൈകുന്നേരം പലിശ മത്തായി നേരെ ഈ കപ്പേളയിൽ എത്തി ആവശ്യമുള്ള സാധനങ്ങൾ എടുത്തു അതിൻറെ കാശ് ഏകദേശം കണക്കാക്കി നേർച്ചപ്പെട്ടിയിൽ ഇടും. ഇതൊക്കെ ആ നാട്ടിൽ എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ്. അങ്ങനെയിരിക്കെ ഒരിക്കൽ മത്തായി തൻറെ സുഹൃത്തുക്കളുമായി ഈ ‘പലിശ മത്തായി’എന്ന പേര് എങ്ങനെ മാറ്റാം എന്ന് ആലോചിച്ചു. അപ്പോഴാണ് മൂലപ്പാട് ഉക്രു ഒരു ഐഡിയ പറഞ്ഞു കൊടുത്തത്. “ഇപ്പോൾ നമ്മുടെ ഇടവക പള്ളി പുതുക്കിപ്പണിയുകയല്ലേ? പണി കഴിയുമ്പോഴേക്കും ഒരു പൊന്നുംകുരിശ് പള്ളിക്ക് സ്പോൺസർ ചെയ്താൽ മതി.ഇതേവരെയുള്ള എല്ലാചീത്തപേരും അതോടെ മാറി കിട്ടും. പലിശ പരിപാടി നിർത്തുകയും ചെയ്യാം. മാത്രവുമല്ല ഇതുവരെ ചെയ്ത എല്ലാ പാപങ്ങളും തീരുകയും ചെയ്യും.എത്രയോ പാവപ്പെട്ടവരുടെ കണ്ണുനീരു വീണ സ്വർണ്ണവും വീടുകളുടെ ആധാരവും വണ്ടികളുടെ ആർസി ബുക്ക്ന്റെയും മുകളിലിരുന്ന് ആണ് മത്തായി ഈ സ്വപ്നസൗധവവും കാറും എല്ലാം സ്വന്തമാക്കിയത്”?
ഈ ഐഡിയ കൊള്ളാം എന്ന് തോന്നി മത്തായിക്ക്.പള്ളിയിൽ അച്ചനെ സമീപിച്ചു അങ്ങോട്ട് ചെന്ന് ഒരു പൊന്നും കുരിശു തരാമെന്ന ഓഫർ കൊടുത്തു.അത് പണിതീർത്തു വലിയൊരു ചടങ്ങാക്കി മാറ്റി പള്ളിയിൽ കൊണ്ടുവച്ചു. ‘പലിശ മത്തായി ‘എന്ന പേരു മാറി പൊന്നും കുരിശു പള്ളിക്ക് കൊടുത്ത മത്തായിച്ചായൻ ആയി പിന്നീട്. മത്തായിച്ചായൻ പള്ളിയിലെ കൈക്കാരനായി, കമ്മറ്റി അംഗമായി, പിന്നെ പ്രസിഡണ്ടായി, മത്തായിച്ചായൻ ഇല്ലാതെ പള്ളിയിൽ ഒരു ഇല പോലും അനങ്ങില്ല എന്ന അവസ്ഥയിൽ എത്തി. ഏതായാലും പലിശ മത്തായി എന്ന പേര് വിസ്മൃതിയിലാണ്ടു. പെണ്മക്കളെയൊക്കെ നല്ല കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയച്ചു. മകന്റെ കല്യാണം വന്നപ്പോൾ പള്ളിയിലൊ ന്നും ആ കാലത്ത് ഇരിക്കാൻ ബെഞ്ചോ കസേരയോ ഒന്നുമില്ല.മത്തായിച്ചായന് വേണ്ടി നിയമങ്ങൾ ഒന്ന് ഒന്നായി വഴിമാറി. പള്ളിയ്ക്കകം മുഴുവൻ ബുഷ് വച്ച സ്റ്റീൽ മടക്ക് കസേരകൾ ഇടാനും പൂക്കൾക്കു പകരം കൈതച്ചക്ക വെച്ച് പള്ളി മുഴുവനും അലങ്കരിക്കാനുമുള്ള അനുവാദം പള്ളി കമ്മിറ്റിയിൽ മത്തായിച്ചായന്റെ സ്വാധീനം ഉപയോഗിച്ച് അരമനയിൽ നിന്നു നേടിയെടുത്തു.

മകൻറെ കല്യാണം കഴിഞ്ഞു. മകനുവേണ്ടി ഒരു പ്രമുഖ തേയില കമ്പനിയുടെ ഏജൻസി എടുത്ത് ബിസിനസ്‌ തുടങ്ങിയിരുന്നു. ടൗണിൽ തേയില പാക്കറ്റിന്റെ പടം വെച്ച കമ്പനിയുടെ വാനുകൾ നാലും അഞ്ചും എണ്ണം സദാ ഓടിക്കൊണ്ടിരുന്നു. മത്തായി പള്ളിയും പള്ളി കാര്യങ്ങളുമായി ഒതുങ്ങിക്കൂടി.

കുറച്ചു കഴിഞ്ഞപ്പോൾ മത്തായിയുടെ മകൻ ചെറിയ ഒരു ഗോഡൗണിൽ വിലകുറഞ്ഞ തേയില വാങ്ങി ഈ കമ്പനിക്കാരുടെ പേരിൽ ഇറക്കാൻ തുടങ്ങി. ആദ്യമൊന്നും പിടിക്കപ്പെട്ടില്ല. ഒരു ആറുമാസം കഴിഞ്ഞതോടെ കമ്പനിക്കാർക്ക് സംശയമായി. അവരുടെ അടുത്തു നിന്ന് സാധനം ഒരുപാട് എടുക്കുന്നില്ല പക്ഷേ റീട്ടെയിൽ കടകളിൽ സാധനം ഉണ്ട്. ’പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്ന് ആണല്ലോ. അന്വേഷണമായി, കേസായി, മകനു ഏജൻസി നഷ്ടമായി. കഷ്ടപ്പെട്ട് മത്തായി ഉണ്ടാക്കിയ പേര് മകൻ കളഞ്ഞുകുളിച്ചു. അറസ്റ്റ് ഒഴിവാക്കാൻ മത്തായിയും മകനും കൂട്ടാളികളും മുങ്ങി. പിന്നെ മകൻ ഇതുവരെ പൊങ്ങിയിട്ടില്ല. വണ്ടികളും സ്ഥാപനങ്ങളും വീടും ഒക്കെ ജപ്തി ചെയ്തു. കുറച്ചു വർഷങ്ങൾക്കു ശേഷം പെൺമക്കൾ ഒക്കെ സഹായിച്ചു മത്തായി മാത്രം ഒരു കൊച്ചു വീട്ടിൽ കഴിയുന്നുണ്ട്. വളരെ പഴയ ചരിത്രം അറിയാവുന്നവർ മാത്രം മത്തായി പിന്നെയും ആ പഴയ അവസ്ഥയിൽ എത്തിയല്ലോ എന്ന് പറഞ്ഞു. മത്തായിച്ചായൻ വീണ്ടും പഴയ മത്തായി ആയി. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും കണ്ണുനീരിനു മുകളിൽ പണിതുകൂട്ടിയ സൗധങ്ങളും സൗഭാഗ്യങ്ങളും എല്ലാം മത്തായിയുടെ കൺമുമ്പിൽ വെച്ചുതന്നെ ചീട്ടുകൊട്ടാരം പോലെ തകർന്നു പോയി.

“ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും നീതിമാന്മാരുടെ ഭവനമോ നിലനിൽക്കും”.

✍മേരി ജോസി മലയിൽ തിരുവനന്തപുരം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com