17.1 C
New York
Wednesday, December 1, 2021
Home Literature പറയാൻ ബാക്കിവെച്ചത് (പുസ്തകപരിചയം)

പറയാൻ ബാക്കിവെച്ചത് (പുസ്തകപരിചയം)

കൃതി: പറയാൻ ബാക്കിവെച്ചത് (കവിതകൾ)

രചന: പി. ജി. നാഥ്

തയ്യാറാക്കിയത്: വൈക

വായനയുടെ ലോകത്തൊരു ചിത്രശലഭമായി പറന്നു നടക്കുമ്പോൾ കിട്ടുന്ന ആനന്ദം, അതവർണ്ണനീയമാണ്. ആമോദത്തിന്റെ ആ യാത്രക്കിടയിൽ ചില അക്ഷരപ്പൂക്കൾ ഹൃദയത്തിൽ വശ്യമായ ഒരു പുഞ്ചിരി വിരിയിക്കും, എന്നെന്നേക്കുമായി അവിടെ ഇടം നേടും. അത്തരത്തിലൊരു മികച്ച കൃതിയാണ് കഴിഞ്ഞ വാരം വായിച്ചത്. ശ്രീ. പി. ജി. നാഥ് എഴുതിയ മനോഹരമായ നൂറ്റിഎഴുപതെട്ടു കവിതകളടങ്ങുന്ന കവിതാ സമാഹാരം ‘പറയാൻ ബാക്കി വെച്ചത് മനസ്സിന്റെ മടിത്തട്ടിൽ സന്തോഷത്തിന്റെ ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങി.

ശ്രീ. ബാലചന്ദ്രൻ ഇഷാര സർ എഴുതിയ മികവുറ്റ അവതാരിക വായിച്ചപ്പോൾ തന്നെ മുന്നോട്ടുള്ള വായനക്കുള്ള ഉത്സുകത വളരെയധികമായി. സാധാരണ കവിതാ സമാഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി സംഘഗാനവും, നാടൻ പാട്ടും, യുഗ്മഗാനങ്ങളുമൊക്കെയായി വളരെ നല്ലയൊരു കവിതക്കൂട്ടാണ് പറയാൻ ബാക്കി വെച്ചത്.

വേറിട്ട കവിതയെഴുതാനാശയം തേടിയലയുന്ന കവിമനസ്സിലെ വേലിയേറ്റങ്ങൾ നന്നായി വരച്ചു കാട്ടിയ ആശയദാരിദ്ര്യം, മഴ ഇല്ലങ്കിലുള്ള ഭൂമിയിലെ അവസ്ഥ, മഴ നിർത്താതെ പെയ്യുമ്പോൾ മനുഷ്യമനസ്സിലുണ്ടാകുന്ന ചിന്തകൾ, മഴ മനസ്സിലുണർത്തുന്ന ബാല്യകാല സ്മരണകൾ എന്നിവ കോർത്തിണക്കിയെഴുതിയ ഒരു മഴക്കവിത എന്നിങ്ങനെ ഒരുപാടു നല്ല കവിതളും, കരയരുതാരും, അറിയുന്നില്ലാരും തുടങ്ങിയ സുന്ദരമായ സ്വതന്ത്ര വിവർത്തനങ്ങളും കവിയുടെ മികച്ച രചനാപാടവത്തിന്റെ തെളിവുകളാണ്. പ്രായം, മഞ്ഞുതുള്ളി, മൊബൈൽ ഫോൺ, ആറടിമണ്ണ് എന്നിവയടങ്ങിയ ലഘുകവിതകൾ കവിതാ സമാഹാരത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന ഒരു നല്ല വിഭാഗമാണ്.

കൃതിയിലെ ആദ്യ കവിതയായ ‘അമ്മയ്ക്ക് ‘ വായനക്കാരുടെ മനസ്സിന്റെ ഉള്ളാഴങ്ങളിൽ ഒരു ഹിമകണമായി പതിക്കുമെന്നതിൽ സംശയമില്ല.അമ്മയെ ആയിരം തിരിയിട്ട നെയ് വിളക്കായും, പൂമരമായും വർണ്ണിക്കുന്ന കവി ഭാവന പ്രശംസനീയം തന്നെയാണ്.ത്യാഗത്തിൻ മൂർത്തിമദ്ഭാവമായ മാതാവിന്റെ സന്താനമായി ജനിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിക്കൊണ്ടവസാനിക്കുന്ന വരികൾ ഒരോ അമ്മയുടെയും അധരങ്ങളിൽ ഒരു പുഞ്ചിരി വിരിയിക്കുക തന്നെ ചെയ്യും.

ആസ്വാദകമനസ്സുകൾക്ക് വായനാസുഖത്തിന്റെ സ്വർഗ്ഗീയ യാത്ര സമ്മാനിക്കുന്ന പി. ജി. നാഥ് എന്ന കവിയുടെ ‘പറയാൻ ബാക്കിവെച്ചത് ‘ എന്ന കവിതാ സമാഹാരം കവിതകളെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒന്നാണ്. പ്രിയ കവിയുടെ തൂലികയിലൂടെ ഇനിയും ഒരുപാട് നല്ല സൃഷ്ടികൾ പിറക്കട്ടെ എന്നാശംസിക്കുന്നു…!!

അഭിനന്ദനങ്ങൾ!!

വൈക❤

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: