ലോസാഞ്ചലസ്: ചെന്നിറങ്ങിയതിൻ്റെ മൂന്നാംവാരം നാസയുടെ പരിവേഷണ വാഹനം പെഴ്സിവീയറൻസ് ചുവന്ന ഗ്രഹത്തിൽ ‘ടെസ്റ്റ് ഡ്രൈവ് ‘നടത്തി. ജെസീറോ ക്രേറ്റർ എന്ന് വിളിപ്പേരുള്ള തടാകതടത്തിൽ (49 കിലോമീറ്റർ വ്യാപ്തി) 33 മിനിറ്റ് കൊണ്ട് 6.5 മീറ്റർ സഞ്ചരിച്ചാണ് നാസയുടെ പേഴ്സിവീയറസ് ദൗത്യത്തിലേക്കുള്ള നിർണായക കടമ്പ കടന്നത്. നാല് മീറ്റർ മുന്നോട്ടു നീങ്ങിയ പരിവേഷണ വാഹനം 150 ഡിഗ്രി ഇടത്തേക്ക് തിരിഞ്ഞ ശേഷം രണ്ടര മീറ്റർ പിന്നോട്ടു മാറി പാർക്ക് ചെയ്തു. ഇനിയുള്ള യാത്ര ഇവിടെ നിന്നാകും ആരംഭിക്കുക എന്ന് നാസ അറിയിച്ചു.
ചൊവ്വയിൽ ഇറങ്ങിയത് മുതൽ സ്വയം പരിശോധനകളും സോഫ്റ്റ്‌വെയർ അപ്ഡേറ്റുമെല്ലാം പേഴ്സിവീയറൻസ് കഴിഞ്ഞയാഴ്ച റോബോട്ടിക് കൈകൾ വിടർത്തി മുൻപോട്ടുള്ള യാത്രയ്ക്ക് തയ്യാറെടുത്തു. പേഴ്സിവീയറൻസിൻ്റെ വിവിധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരീക്ഷണമെന്ന നിലയ്ക്കു ടെസ്റ്റ് ഡ്രൈവ് വിജയം നിർണായകമാണെന്നും ഇനിയുള്ള രണ്ടു വർഷം ശാസ്ത്രലോകം നയിക്കുന്ന വഴികളിലുടെയെല്ലാം സഞ്ചരിക്കാൻ പെഴ്സിവീയറൻസ് തയ്യാറെടുത്തു കഴിഞ്ഞു എന്നും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സിസ്റ്റംസ് എൻജിനീയർ അനെയ്സ് സെറിഫിയൻ പറഞ്ഞു.
ഇനി ചുവന്ന ഗ്രഹത്തിൻ്റെ ജീവൻ്റെ സാന്നിധ്യം മുതൽ കാലാവസ്ഥ ചരിത്രം വരെ പഠനവിഷയമാക്കും…