17.1 C
New York
Tuesday, August 3, 2021
Home US News പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

എബ്രഹാം തോമസ് , ഡാളസ്

ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും ആത്മീയ പിതാവുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് രണ്ടാമന്റെ ദേഹവിയോഗത്തില്‍ ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്ന് ബാവയുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി അനുസ്മരണ സമ്മേളനവും പ്രത്യേക പ്രാര്‍ത്ഥനയും ധൂപ പ്രാര്‍ത്ഥനയും നടത്തി.

ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ധൂപ പ്രാര്‍ത്ഥയ്ക്കും ശേഷം ചേര്‍ന്ന അനുശോചനയോഗത്തില്‍ വികാരി ഫാ.സിജി തോമസ്, ട്രസ്റ്റി ഇടിക്കുള ജോര്‍ജ്, മലങ്കര അസോസിയേഷന്‍ അംഗം ജോണ്‍സണ്‍ കെ. ഐസക്ക്, ഡയോസിഷന്‍ അസംബ്ലി മെമ്പര്‍ മാത്യൂ കോശി, മര്‍ത്തമറിയം വനിതാ സമാജത്തെ പ്രതിനിധീകരിച്ച് റൂബി മോള്‍ തോമസ് എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. വികാരി ഫാ.സിജി തോമസ് വായിച്ച അനുശോചനപ്രമേയം യോഗം അംഗീകരിച്ച് പാസ്സാക്കി. ആശീര്‍വാദത്തിന് ശേഷം യോഗം അവസാനിച്ചു.

എബ്രഹാം തോമസ് , ഡാളസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com