മനുഷ്യകുലത്തിന്റെ ആവാസ വ്യവസ്ഥക്ക് പരിസ്ഥിതി വലിയ പ്രധാന്യമുള്ളതാണെന്നു എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ, ഈ വലിയ സത്യം മനസ്സിലാക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്തവരാണ് നമ്മുടെ പൂർവികർ. അവർ പ്രകൃതിയെയും പരിസ്‌ഥിതിയേയും നോവിക്കാതെ തങ്ങളുടെ സാമൂഹികവും കാര്ഷികവുമായ ജീവിത രീതികൾ പുലർത്തിയപ്പോൾ ആധൂനിക തലമുറ സാമൂഹിക പരിണാമത്തിന്റെ പേരിലും വികസനങ്ങളുടെ പേരിലും പ്രകൃതിയെയും പരിസ്ഥിതിയെയും നോവിക്കുവാനും ആർത്തി പൂണ്ട് കാർന്നു തിന്നുവാനും തുടങ്ങി. അതോടെ പരിധി വിട്ടപ്പോൾ പ്രകൃതിയും മനുഷ്യന് നേരെ തിരിച്ചടിക്കുവാനും തുടങ്ങിയിരിക്കുന്നു.
ആഗോളപരമായി ഭൂമിക്കുമേൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരികളും മനുഷ്യന് നേരെയുള്ള പ്രകൃതിയുടെ പ്രതികാരമെന്നു ഇനിയും ഭരണകർത്താക്കളുംരാഷ്ട നേതാക്കളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അഥവാ, ഒരുവശത്ത് പരിസ്ഥിതി ആഘോഷങ്ങളുംമറ്റും സംഘടിപ്പിച്ചിട്ടു മറുവശത്ത് കൂടി ദുരമൂത്ത് പരിസ്ഥിതിയെ കാർന്നു തിന്നുന്ന കുത്തകകളെയും മാഫിയകകളെയും ലൈസൻസ് കൊടുത്തു കയറൂരി വിടുന്ന സ്ഥിരം നമ്പറുകൾ പ്രകൃതിക്കും മനസ്സിലായിത്തുടങ്ങിയെന്നു അവരും തിരിച്ചറിയേണ്ടിയിരിക്കുന്നു.
മനുഷ്യന്റെ സാമൂഹിക ജീവിതത്തിനു തടയിടുന്ന രോഗകാലത്തിന്റെ ഭീഷണികളും വർദ്ധിച്ചുവരുന്ന പ്രകൃതി ഷോഭങ്ങളും അതാണ് ഈ പരിസ്ഥിതി ദിനത്തിലും നമ്മളെ ഓർമ്മപ്പെടുത്തുന്നത്.
വികസനങ്ങളുടെ പേരിട്ടുകൊണ്ടു നടത്തുന്ന അശാസ്ത്രീയമായ നിർമ്മിതികളും, പ്രവർത്തനങ്ങളും, ഉത്പാദന മികവിനും കൂടുതൽ ലാഭം ലാക്കാക്കി നടത്തുന്ന അശാസ്ത്രീയ കാർഷിക രീതികളും എത്രമാത്രം നമ്മുടെ പരിസ്ഥിതിയെയും അതുവഴി മനുഷ്യന്റെ സ്വൈര ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നു ഭരണകൂടങ്ങളും ചിന്തിക്കട്ടെ.
🌹
എം.തങ്കച്ചൻ ജോസഫ്.✍
ഭൂമിയുടെ അവകാശി ഞാൻ മാത്രം ആണ് എന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. അവൻ്റെ സുഖത്തിനായി സ്വന്തം പുരയുടെ അടിത്തറ വരെ തുരക്കുന്ന സ്വഭാവത്തിന് ആണ് പ്രകൃതി തിരിച്ചു ആഞ്ഞ് അടിക്കുന്നത്. ബോധവൽക്കരണ പോസ്റ്റ് വളരെ നന്നായി എഴുതി.ആശംസകൾ നേരുന്നു ❤️🙏 സ്നേഹപൂർവ്വം ദേവു ❤️🙏
വായനക്കും അഭിപ്രായങ്ങക്കും
വളരെ സന്തോഷം.
സ്നേഹാദരം ,🙏🌹
വികസനങ്ങളുടെ പേരിട്ടുകൊണ്ടു നടത്തുന്ന അശാസ്ത്രീയമായ നിർമ്മിതികളും, പ്രവർത്തനങ്ങളും, ഉത്പാദന മികവിനും കൂടുതൽ ലാഭം ലാക്കാക്കി നടത്തുന്ന അശാസ്ത്രീയ കാർഷിക രീതികളും എത്രമാത്രം നമ്മുടെ പരിസ്ഥിതിയെയും അതുവഴി മനുഷ്യന്റെ സ്വൈര ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നു ഭരണകൂടങ്ങളും ചിന്തിക്കട്ടെ… വളരെ ചിന്തനീയം..