17.1 C
New York
Tuesday, September 26, 2023
Home Special പരിസ്ഥിതി ദിനം ഒരു ഓർമ്മപ്പെടുത്തൽ ...

പരിസ്ഥിതി ദിനം ഒരു ഓർമ്മപ്പെടുത്തൽ (ഇന്നലെ, ഇന്ന്, നാളെ)

ഇന്ന് പരിസ്ഥിതിയും, ആരോഗ്യവും, അതുപോലെ ഓരോ മഹാത്മാക്കളുടെ ജന്മദിനവും എല്ലാം തന്നെ ഓരോ ദിനാചരണങ്ങൾ ആയി നാം ആഘോഷിക്കാറുണ്ട്. അതിഗംഭീരമായിത്തന്നെ ആ ദിനം നമ്മൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ എല്ലാം വെറും ആഘോഷങ്ങൾ മാത്രമായി എന്നൊരു തോന്നൽ.
തോന്നൽ മാത്രമല്ല സത്യമതാണ്. എല്ലാവർഷവും സ്റ്റാറ്റസ് ഇടാനും
അവരുടെ പ്രകൃതി സ്നേഹം
കാണിക്കാനും വെമ്പൽ കൊള്ളുകയാണ്നമ്മുടെ സമൂഹം.
ഓരോ ദിനാചരണങ്ങൾ വരുമ്പോഴും ഇത് വെറും ഒരു ദിനാചരണം മാത്രമല്ല, നമുക്ക് തിരിച്ചറിവുകൾ ഉണ്ടാകാൻ, ഓരോന്നിനെയും പറ്റി ബോധവാന്മാരാകാൻ,നമ്മുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒന്നാണ് എന്ന് ചിന്തിച്ചുകൊണ്ടാവണം ഓരോ ദിനാചരണവും.

എന്ത് ആഘോഷവും, ആചരണവുംആയിക്കോട്ടെ അതിൻറെ പ്രാധാന്യം അറിഞ്ഞ് ആചരിക്കുമ്പോൾ ആണ് അതിൻറെ അർഥം പൂർണമാകുന്നത്.
ജൂൺ 5നു പരിസ്ഥിതി ദിനം മരം നട്ടു കൊണ്ട് എല്ലാവരും നന്നായി ആഘോഷിച്ചു. ഓരോ വർഷത്തെയും തൈ നട്ട കണക്കുകൾ നോക്കുമ്പോൾ ഇവിടെ വലിയൊരു കാടു തന്നെ കാണേണ്ടതാണു. പരിസ്ഥിതി ദിനമെന്നത് മരം നടലിൽ മാത്രം ഒതുങ്ങി എന്ന് തോന്നുന്നു.മരങ്ങൾ ആവശ്യമാണ്‌, പ്രകൃതിയിലെ പ്രധാന കണ്ണികൾ തന്നെയാണ് സസ്യജാലങ്ങൾ. പക്ഷേ അതിനോടൊപ്പം തന്നെ പരിസ്ഥിതി നേരിടുന്ന മറ്റു പ്രശ്നങ്ങളിൽ കൂടി കണ്ണെത്തുമ്പോൾ ആണ് യഥാർത്ഥ ആചരണങ്ങളിലേക്കു നമ്മൾ എത്തുകയോള്ളൂ.

എന്താണ് പരിസ്ഥിതി ദിനം? എന്തുകൊണ്ടാണ് ജൂൺ അഞ്ചിന് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്? എന്താണ് ഇതിൻറെ ചരിത്രം? എന്താണ് ഇതിൻറെ പ്രാധാന്യം? ഈ ചോദ്യങ്ങൾ ഉയർന്നു വരണം അപ്പോൾ മാത്രമാണ് നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് ശരിയായ പ്രാധാന്യമെന്തെന്നു മനസ്സിലാക്കുന്നതും.ഇന്നത്തെ തലമുറ മനസ്സിലാക്കി വച്ചിരിക്കുന്നത് പരിസ്ഥിതിദിനാചരണം എന്നാൽ കുറെ മരങ്ങൾ നട്ടു അത് ഫോട്ടോയെടുത്തിടുക മാത്രമാണെന്നാണ്. കാരണം അവരിൽ അങ്ങനെ ഒരു ബോധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.
എന്നാൽ യഥാർത്ഥത്തിൽ പരിസ്ഥിതി ദിനത്തിന്റെ ആചരണം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ആരും ശ്രമിക്കുന്നില്ല. അങ്ങനെയാവുമ്പോൾ ആ തലമുറയ്ക്ക് അതിൻറെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയുമോ?

നമ്മുടെ കുഞ്ഞുമക്കൾ വളർന്നുവരേണ്ടത് പ്രകൃതി സ്നേഹമുള്ളവരായി, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമാണ് അതുകൊണ്ടുതന്നെ അവരിലേക്ക് വ്യക്തമായിട്ട് തന്നെ സന്ദേശങ്ങൾ എത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

എന്താണ് പരിസ്ഥിതി?എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ച മേഖലയാണ് പരിസ്ഥിതി എന്ന് പറയുന്നത്.

മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ മനുഷ്യ ഇടപെടലുകളും പരിസ്ഥിതിയും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം 1972 ൽ യുഎൻ പൊതുസഭ ലോക പരിസ്ഥിതി ദിനം ആചരിയ്‌ക്കാൻ തീരുമാനിച്ചു. ഇതിന് ശേഷം രണ്ട് വർഷത്തിന് ശേഷമാണ് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്. ‘ഒരു ഭൂമി മാത്രം’ എന്നതായിരുന്നു അന്നത്തെ വിഷയം. പരിസ്ഥിതിദിനം ആഘോഷിക്കുന്നതിനായി 1974 മുതൽ വർഷം തോറും ആഘോഷങ്ങൾ നടന്നിരുന്നു.

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

എന്താണ് ആവാസ വ്യവസ്ഥ? ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളുമായും അജൈവ ഘടകങ്ങളുമായും നിരന്തര പരാശ്രയത്തിലാണ് കഴിഞ്ഞുപോകുന്നത്. ഇത്തരത്തിൽ പരസ്പര ആശ്രയ ബന്ധിതമായി പ്രവർ ത്തിക്കുന്ന ജീവിസമൂഹങ്ങളും ചുറ്റുപാടുകളുമാണ് ആവാസ വ്യവസ്ഥ അഥവാ ആവാസകേന്ദ്രങ്ങൾ എന്നു വിവക്ഷിക്കുന്നത്. വനങ്ങൾ, പുൽമേടുകൾ, മലകൾ, മരുഭൂമികൾ, കണ്ടൽകാടുകൾ, തണ്ണീർത്തടങ്ങൾ, ശുദ്ധജലാശയങ്ങൾ, കടൽ തുടങ്ങിയവ ആവാസ വ്യവസ്ഥകൾക്ക് ഉദാഹരണങ്ങളാണ്.
ഈ ആവാസ വ്യവസ്ഥയിൽ പലതും നശിച്ചു കൊണ്ടിരിക്കുന്നു. വനങ്ങളും, പുൽമെടുകളും, തണ്ണീർതടങ്ങളും മനുഷ്യന്റെ ഇടപെടൽ കൊണ്ട് നശിപ്പിക്കപ്പെട്ടു. ഇങ്ങനെയുള്ള ആവാസ വ്യവസ്ഥകളുടെ തകർച്ച
ജൈവ വൈവിദ്ധ്യത്തിനും നാശം വരുത്തി. പല ജീവികളും റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടി. ഓരോ ജീവിവർഗവും നാം അറിയാതെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ജൈവ മണ്ഡലത്തിൽ ഇത് പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷിടിക്കും.അതുകൊണ്ടുതന്നെ മരം നടുന്ന അതെ പ്രാധാന്യത്തോടെ ഇവയൊക്കെ സംരക്ഷിക്കാനുള്ള കരുതൽ കൂടെ നമ്മുടെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കണം.

പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക’ എന്നതാണ് 2021ലെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ഈ ലക്ഷ്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ.ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം

സുബി വാസു നിലമ്പൂർ

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. എന്തുകൊണ്ടാണ് ജൂൺ 5 തന്നെ പരിസ്ഥിതി ദിനമായി ആചരിക്കാൻ കാരണം എന്നു കൂടി വിശദീകരിക്കുമോ?

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന -...

“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ  ദൈവഭയത്തിൽ  ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ” ഷാജി പാപ്പച്ചൻ. 

ഡാളസ്:  ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരും  ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ  ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി  തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ...

ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും.

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ...

SOCIAL MEDIA INFLUENCING: Challenges and scopes

INDO AMERICAN PRESS CLUB proudly presents for the first time in the history of Media Conferences, Social Media Influencers- their challenges and scope. We...
WP2Social Auto Publish Powered By : XYZScripts.com
error: