17.1 C
New York
Monday, September 20, 2021
Home Special പരിചയപ്പെടാം - ചിത്രരചനയെ പ്രണയിക്കുന്ന സമദ് ചെങ്ങളായി

പരിചയപ്പെടാം – ചിത്രരചനയെ പ്രണയിക്കുന്ന സമദ് ചെങ്ങളായി

കണ്ണൂർ ജില്ലയിലുള്ള സമദ് ചെങ്ങളായി – സമദ് ആർട്ട് ചെങ്ങളായി എന്ന പേരിൽ അറിയപ്പെടുന്ന ഈ 38 കാരനു വളരെ ചെറുപ്പം മുതലെ ചിത്രരചനയോടെ പ്രണയമായിരുന്നു..

വളർന്ന് വരുമ്പോഴും പഠനത്തിനൊപ്പം ചിത്രരചനയും ഒപ്പം കൂട്ടി, പഠനശേഷം 3 വർഷത്തോളം കൊമോഴ്സൽ ആർട്ടിസ്റ്റായി ജോലി ചെയ്തു..22 വയസ്സിൽ വിദേശത്ത് പോയി..
3 വർഷം അവിടെയും ജോലി ചെയ്തു.. തിരിച്ച് നാട്ടിൽ വന്നു പിതാവിൻ്റെ തൊഴിലിന് കൂടെ സഹായമായി ചെറുതായി മരം വ്യാപാരം തുടങ്ങി,..ഒപ്പം ചിത്ര രചനയിൽ സജീവവുമായി .
ഇപ്പാൾ പെൻസിൽ ഡ്രോയിംഗ്, അക്രിലിക്ക് പെയിൻ്റിംഗ് ക്യാൻവാസിലും പേപ്പറിലുമായാണ് ചെയ്യുന്നത്,,,,

അടുത്ത കാലത്തായി സമദ് ചെയ്ത “ഡാവിഞ്ചിയുടെ “ലാസ്റ്റ് സപ്പർ”എന്ന അക്രിലിക്ക് പെയിൻ്റിംഗ് വളരെ ശ്രദ്ധിക്കപ്പെട്ടു എന്നത് സന്തോഷത്തിന് വക നല്കുന്നു,.. ശ്രീകണ്Oപുരത്തെ ജനകീയനായ Dr, മനു മാത്യുവിന് വേണ്ടി വരച്ചതായിരുന്നു ആ ചിത്രം.

ലൈലാബീവി മങ്കൊമ്പ് എന്ന എഴുത്തുകാരിയുടെ “ആത്മഹത്യയ്ക്ക് മുമ്പ് എന്ന നോവലിനുവേണ്ടിയും വരിച്ചിട്ടുണ്ട്..ഒപ്പം, CP ചെങ്ങളായി എന്ന എഴുത്തുകാരൻ്റെ “നന്മയുടെ വെള്ളത്തൊപ്പി” എന്ന പുസ്ത കത്തിൽ മുഖചിത്രം വരച്ചിട്ടുണ്ട്,,

2019 ൽ ‘ വിദ്ധ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യഭ്യാസ മന്ത്രിയുടെ ആദരവ് ലഭിച്ചിട്ടുണ്ട്,,ശ്രീകണ്ഠപുരം സാഹിത്യ തീരം 202l , KMCC പഴയങ്ങടി എജുക്കേഷൻ ഫോറം എന്നിവരുടെയും ആദരവ് ലഭിച്ചിട്ടുണ്ട്,,

ഗാന്ധിജി
മദർ തെരേസ
ലാസ്റ്റ് സപ്പർ
കൂടാതെ നിരവധി സാമൂഹിക സാംസ്കാരിക നേതാക്കളെയെക്കെ വരച്ച് കൈമാറിയിട്ടുണ്ട്,, പല മാഗസീനുകളിലും സമദ് വരച്ച ചിത്രം പ്രിൻ്റായി വന്നിട്ടുമുണ്ട്,, ഭാര്യ സെക്കീന, മക്കൾ,, സിനാജ്, സിയാന, അഹമ്മദ്..

ഈ ചിത്രകാരൻ മിഴിവുറ്റ ചിത്ര രചനയിലൂടെ മികച്ച അംഗീകാരങ്ങൾ നേടിയെടുക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം..!!

സമദ് ചെങ്ങളായി വരച്ച ഏതാനും ചില ചിത്രങ്ങൾ ഇതാ…….

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: