17.1 C
New York
Tuesday, May 17, 2022
Home US News പമ്പ അസ്സോസിയേഷൻ്റെ മാതൃദിനാഘോഷം വർണാഭമായി.

പമ്പ അസ്സോസിയേഷൻ്റെ മാതൃദിനാഘോഷം വർണാഭമായി.

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെൻറ്റ് (പമ്പ) ഫിലഡല്ഫിയയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വൻ വിജയമായി. സ്റ്റേറ്റ് റെപ്രെസെ൯റ്റിറ്റീവ്മാരായ ജാറഡ് സോളമൻ, മാർട്ടീന വൈറ്റ്, റെവ. ഫാദർ എം കെ കുര്യാക്കോസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഫിലാഡൽഫിയയിലെ പ്രെമുഖ സാമൂഹിക സാംസ്കാരിക സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.

പമ്പ പ്രെസിഡെ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് തോമസ് വിശിഷ്ടതിഥികളെ സദസിനു പരിചയപ്പെടുത്തി. റെവ ഫിലിപ്സ് മോടയിൽ, ജോൺ പണിക്കർ, ലൈല മാത്യു, പ്രൊഫസർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

പരിപാടിയിൽ പങ്കെടുത്ത അമ്മമാരേ പ്രേത്യകം ആദരിക്കുകയുണ്ടായി. അൻസു നെല്ലിക്കാല അമ്മമാരേ ആദരിച്ചു കൊണ്ടുള്ള സന്ദേശം നൽകി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വ൪ഗീസ്, മാപ്പ് അസോസിയേഷൻ പ്രെസിഡൻറ്റ് തോമസ് ചാണ്ടി, കോട്ടയം അസോസിയേഷൻ പ്രെസിഡൻറ്റ് ജോബി ജോർജ്‌, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രെസിഡൻറ്റ് തോമസ് ജോയ്, ഐ ഓ സി ചെയർമാൻ സാബു സ്കറിയ എന്നിവർ ആശംസ പ്രെസംഗം നടത്തി.

പമ്പയുടെ മുന്നോട്ടുള്ള ജീവ കാരുണ്യ പ്രേവ൪ത്തനങ്ങളിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ മുന്നോട്ടു വന്നത് ചരിത്ര വിജയമായി. ആദ്യമായാണ് ഒരു മലയാളീ അസോസിയേഷന് യൂണിവേസിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്നും ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നതെന്ന്‌ പ്രെസിഡെ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ പ്രസ്‌താവിച്ചു.

വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ സുനിത അനീഷിന് പമ്പയുടെ ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. ജോൺ ടൈറ്റസ്‌, ലിനോ സ്കറിയ, ബൈജു സാമുവേൽ എന്നിവരും ചടങ്ങിൽ പ്രേത്യകം ആദരിക്കപ്പെട്ടു.

പ്രൊ ഹെൽത്ത് ലീഡേഴ്‌സ്, ജോസഫ് കുന്നേൽ Esq , ലിനോ തോമസ് PC ,പോപ്പുലർ ഓട്ടോ സർവീസ്, കുട്ടനാട് സൂപ്പർ മാർക്കറ്റ്, അലക്സ് തോമസ് ന്യൂ യോർക്ക് ലൈഫ്, സുധ കർത്താ CPA , എന്നിവരുടെ പ്രേവ൪ത്തനങ്ങളും പരാമർശിക്കപ്പെട്ടു. എഡിറ്റോറിയൽ ബോർഡ് ചെയർ പേഴ്സൺ മോഡി ജേക്കബി൯റെ നേതൃത്വത്തിൽ പുറത്തിറക്കിയ സുവനീറി൯റ്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെട്ടു. തോമസ് പോൾ നന്ദി പ്രകാശനം നടത്തി.

അനിത കൃഷ്ണ, സാബു പാമ്പാടി, ജെസ്ലിൻ മാത്യു, രാജു പി ജോൺ എന്നിവരുടെ ഗാനമേളയും, അജി പണിക്കർ ടീം, ഹാന ആന്റോ പണിക്കർ, അഞ്ജലി വിനു വ൪ഗീസ് എന്നിവരുടെ നൃത്ത ശിൽപ്പവും പരിപാടിക്ക് കൊഴുപ്പേകി. സുമോദ് നെല്ലിക്കാല, റോണി വ൪ഗീസ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. വി വി ചെറിയാൻ, രാജൻ സാമുവേൽ, ജോയ് തട്ടാർകുന്നേൽ, എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി.

സുമോദ് നെല്ലിക്കാല

 

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: