17.1 C
New York
Thursday, September 23, 2021
Home US News പമ്പയുടെ മാതൃദിനാഘോഷവും ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവും വര്‍ണ്ണാഭമായി

പമ്പയുടെ മാതൃദിനാഘോഷവും ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവും വര്‍ണ്ണാഭമായി

വാർത്ത: ജോർജ്ജ് ഓലിക്കൽ

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം  ഇവ സംയുക്തമായിമെയ് 23-ന് ഞായറായാഴ്ച വൈകുന്നേരം 5-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.

പമ്പ പ്രസിഡന്റ്അലക്‌സ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ സെനറ്റര്‍ ജോണ്‍ സബറ്റീന  മുഖ്യഅതിഥിയായിരുന്നു.

This image has an empty alt attribute; its file name is PAMBA-3.jpg

ജോര്‍ജ്ജ് ഓലിക്കല്‍ അതിഥികളെ സ്വാഗതംചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ്  പ്രതിനിധി മര്‍ട്ടീന വൈറ്റ് മുഖ്യപ്രഭാഷണം നടത്തി.

അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ അമ്മമാരെ പരിചയപ്പെടുത്തി.  അമ്മമാരെ അനുമോദിച്ചുകൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി  ആഷ്‌ലിന്‍ ഡാനിയല്‍ മാതൃദിന സന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച കുമാരി ആഷ്‌ലിന്‍ ഡാനിയല്‍ അമ്മമാരെ ഒരു ദിവസം മാത്രം സ്‌നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു.  അമ്മമാരെ പൂക്കളും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥയില്‍ ആരോഗ്യസംരക്ഷണ നിയമ പരിപാലന  മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ലൈന്‍  വര്‍ക്കേഴ്‌സിനെ ആദരിക്കുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.

പമ്പയുടെ അംഗങ്ങളില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ തോംസണ്‍ ചെറിയാന്‍ മെഡിക്കല്‍ ബിരുദം, ശോ‘ ബാബു നിയമ ബിരുദം എന്നിവരെ അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഫിലാഡല്‍ഫിയ സബര്‍ബന്‍ കൗണ്ടിയായ ഡെലവേറിലെ മില്‍ബണ്‍ ടൗണ്‍ഷിപ്പില്‍ കോണ്‍സ്റ്റബിള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പി.കെസോമരാജനെ പമ്പ യോഗത്തില്‍ അനുമോദിച്ചു.

ആഘോഷ പരിപാടികളില്‍ ആശംസകള്‍ നേരാന്‍ വിവിധ സംഘടനകളെ പ്രധിനിധികരിച്ച്‌ സുധ കര്‍ത്ത (ഫൊക്കാന), സുമോദ് നെല്ലിക്കാല (ട്രൈസ്റ്റേറ്റ് കേരളഫോറം), ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), ഫാദര്‍ ഫിലിപ്പ് മോഡയില്‍ (ഓര്‍മ്മ), തോമസ്‌ ജോയി (ഫ്രണ്ട്സ് ഓഫ് തിരുവല്ല), മനോജ് ലാമണ്ണില്‍ (ഫ്രണ്‍ട്‌സ് ഓഫ് റാന്നി), സുരേഷ് നായര്‍ (എന്‍.എസ്സ്.എസ്സ്. ഓഫ്  പെന്‍സില്‍വേനിയ), സോഫി പാറപ്പുറം (പിയാനോ)എന്നിവരും എത്തിയിരുന്നു.

പൊതുസമ്മേളനത്തില്‍ ഈ അടുത്തനാളില്‍വിടവാങ്ങിയ അഭിവന്ദ്യ ശ്രേഷ്ടമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസാസ്റ്റം തിരുമേനിയെ അനുസ്മരിച്ചുകൊണ്ടുള്ള പ്രമേയം അനിത ജോര്‍ജ്ജും, പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്ന അറ്റോര്‍ണി ബാബു വറുഗീസിന്റെ ആകസ്മിക വേര്‍പാടിലുള്ള അനുശോചന പ്രമേയം സുധ കര്‍ത്തയും അവതരിപ്പിച്ചു.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ. ഈപ്പന്‍ ഡാനിയൽ പൊതുയോഗം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദി പ്രകാശനവും നടത്തി.  റോണി വറുഗീസും സുമോദ് നെല്ലിക്കാലയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാബു പാമ്പാടി, ജെസ്‌ലിന്‍ മാത്യു, പ്രസാദ്‌ ബേബി, അനൂപ് അനു, ശോശാമ്മ ചെറിയാന്‍, ലീലാമ്മ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലൈല മാത്യു, രാജന്‍ സാമുവല്‍, വി.വി ചെറിയാന്‍, എ.എം ജോണ്‍ എന്നിവര്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വാർത്ത: ജോർജ്ജ് ഓലിക്കൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: