17.1 C
New York
Thursday, December 8, 2022
Home US News പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ്, മൂന്നുപേർ കൊല്ലപ്പെട്ടു.

പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ്, മൂന്നുപേർ കൊല്ലപ്പെട്ടു.

ബാബു പി സൈമൺ

Bootstrap Example

ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാമ്പിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. പന്തുകളി കണ്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു 28 വയസ്സുള്ള ഗർഭിണിയായി യുവതിയേയും 35 വയസ്സുള്ള യുവാവിനെയും പ്രതി വെടിവെച്ചത്. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ അന്ത്യം . സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിൻറെ മൃതശരീരം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നത് എന്ന് ഷെരീഫ് ഗോൺസാലസ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കൊലപാതകത്തിൻറ്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബാബു പി സൈമൺ

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: