17.1 C
New York
Thursday, September 23, 2021
Home US News പദ്‌മശ്രീയും സ്വാതന്ത്ര്യവും.. ...

പദ്‌മശ്രീയും സ്വാതന്ത്ര്യവും.. (കാൽഗറിയിൽ നിന്നും ജോസഫ് ജോൺ എഴുതുന്നു.)

✍ജോസഫ് ജോൺ, കാൽഗറി

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ , അന്തരിച്ച ഓ .മാധവൻ സാറിൻറെ ( പ്രശസ്ത സിനിമ നടനും MLA യും ആയ മുകേഷിന്റെ പിതാവ് ) ഒരു നാടകം ഉണ്ടായിരുന്നു ” പദ്മശ്രീ”. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും , തുടർന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഉള്ള രണ്ടു ഭാഗങ്ങളായി ആണ് കഥ നീങ്ങുന്നത് .

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള ഭാഗത്തിൽ , സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസുകാർ കിരാതമായി പീഡിപ്പിക്കുന്നതും. ദേശ സ്നേഹമുള്ള പോലീസുകാരനോട് സമര സേനാനികളെ അടിക്കാൻ പറയുമ്പോൾ , ആ പോലീസുകാരൻ തൊപ്പി ഊരിവച്ചു സ്വാതന്ത്ര്യ സമര സേനാനിയെ അടിക്കാതെ ജോലി ഉപേക്ഷിച്ചു പോകുന്നതുമൊക്കെ രംഗത്ത് അവതരിപ്പിക്കുമ്പോൾ , ബാക്ക്ഗ്രൗണ്ടിൽ ഉയരുന്ന ദേശ ഭക്തി ഗാനത്തിന്റെ ഈരടികൾ ഉയരുമ്പോൾ നമ്മളറിയാതെ തന്നെ എഴുന്നേറ്റുനിന്നു കയ്യടിക്കുന്ന , അത്ര രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങൾ ആയിരുന്നു .

അതെ സമയം മറ്റൊരു കൂട്ടർ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട എന്നും , ബ്രിട്ടീഷുകാരാണ് ഞങ്ങൾക്ക് എല്ലാം എല്ലാം എന്നും , അവരുടെ ഭരണം സ്വർഗ്ഗരാജ്യത്തിനു തുല്യമാണെന്നും പറഞ്ഞു , അവരുടെ വാലാട്ടി പട്ടികളായി , വിശ്വസ്ത വിധേയരായി നടന്നു , ദേശ സ്നേഹമുള്ളവരേയും,സ്വാതന്ത്ര്യ സമര സേനാനികളെയും ഒറ്റുകൊടുത്തു , ബ്രിട്ടീഷുകാർ (ഭരണവർഗം ) കൊടുക്കുന്ന എച്ചിൽ കഷണങ്ങൾ കൊണ്ട് സമൂഹത്തിൽ മാന്യന്മാരുടെ മുഖം മൂടിയുമണിഞ്ഞു ജീവിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അവർ ഭരണവർഗതിന്റെ ലാളനയാൽ തടിച്ചുകൊഴുത്തപ്പോൾ , സ്വാതന്ത്ര്യ സമര സേനാനികൾ , അടിയും ഇടിയും തൊഴിയും കൊണ്ട് , ചോര ഛർദ്ദിച്ചു മരിച്ചു വീണുകൊണ്ടേയിരുന്നു

ഒടുവിൽ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂര്ധന്യാവസ്ഥയിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകാൻ തീരുമാനിക്കുമ്പോൾ, അതുവരെ അവരുടെ ഏറാന്മൂളികളായി, യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റിക്കൊടുത്ത ,മാന്യന്മാരുടെ മുഖം മൂടിയുമണിഞ്ഞ നടന്നവർ ഒറ്റ രാത്രികൊണ്ട് സമരസേനാനികളാകുകയും . ഭരണം പിടിച്ചെടുക്കുകയും ചെയ്യുന്നു . യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികൾ സമൂഹത്തിന്റെ ഉന്നമനത്തിനും , നന്മയ്ക്കും വേണ്ടി വിപ്ലവകാരികളായി മാറുകയും ചെയ്യുന്നതായി ആണ് കഥ തീരുന്നത് .

ആ ഇതിവൃത്തത്തിനു ഇന്നും വല്യ മാറ്റം ഒന്നും വന്നിട്ടില്ല , സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ആരെങ്കിലും കുറച്ചുപേർ കൂടി പ്രവർത്തിച്ചാൽ. ഒരു ആരാധനാലയം ( പള്ളിയോ , അമ്പലമോ , മോസ്‌കോ) വേണമെന്ന് പറഞ്ഞു ആരെങ്കിലും പ്രവർത്തിച്ചാൽ അതിന്റെ ആവശ്യമില്ല എന്ന് പറയുകയും , കഷ്ടപ്പെട്ട് വാങ്ങിക്കഴിഞ്ഞാൽ അല്ലെങ്കിൽ പ്രസ്ഥാനം വളർന്നുകഴിഞ്ഞാൽ ഉടനെ , അതിനു വേണ്ടി കഷ്ടപ്പെട്ടവരെ പുറത്താക്കി , അതുവരെയും അതുവേണ്ട അതിന്റെ ആവശ്യമില്ല എന്ന് പറയുകയും ചെയ്ത വിഭാഗം ഭരണം പിടിച്ചെടുക്കുകയും,പിന്നെ വളരെ ശക്തിയായി ഭരിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങൾ നമ്മൾക്ക് ചുറ്റും ഇപ്പോഴും കാണാം.

ഏതായാലും ബ്രിട്ടീഷുകാർ തൂക്കികൊല്ലാൻ വിധിച്ചു, തൂക്കുമരത്തിനു കീഴെ കൊണ്ടുനിർത്തിയപ്പോൾ , ” 35 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണു ഞാൻ മരിക്കുന്നതു നിങ്ങളെന്റെ മുഖം കറുത്ത തുണിയിട്ടു മൂടേണ്ട” എന്നും, “എന്റെ കയ്യുകൾ കെട്ടേണ്ട” എന്നും പറഞ്ഞു 23 മത്തെ വയസിൽ കഴുകുമരത്തിൽ കയറിയ ധീര ദേശാഭിമാനി ഭഗത്സിങ്ങിനെപ്പോലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജീവൻ കൊടുത്തു നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യം, അതിന്റെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ലാത്ത ഇന്നത്തെ തലമുറ ദുരുപയോ ഗപ്പെടുത്തുന്നു .

പൂർവികർ വളരെ യാതനകൾ അനുഭവിച്ചു നേടിത്തന്ന രാജ്യത്തിൻറെ സ്വാതന്ത്ര്യം , കാത്തുസൂക്ഷിച്ചു കൊണ്ട് രാജ്യപുരോഗതിയ്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ജനതയായി തീരാൻ പ്രവർത്തിക്കുക .

“എല്ലാവർക്കും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമതു വാർഷിക ആശംസകൾ “. ജയ് ഹിന്ദ് .

✍ജോസഫ് ജോൺ, കാൽഗറി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: