പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിൻതോട്ടത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.പത്തനാപുരത്താണ് സംഭവം നടന്നത്.
ജെലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് പതിവ് പരിശോധന നടത്താറുണ്ട്.
ഇന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജെലാറ്റിൻ സ്റ്റിക്കുകൾ, ആറ് ബാറ്ററികൾ, വയറുകൾ, ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്.
ഉടൻ പോലീസിനെ വിവരം അറിയിച്ചു. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം