ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പിജെസ് ) ജില്ലയുടെ ചരിത്രവും, കലാ,സാഹിത്യ , സാംസ്കാരിക , സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമുചിത്രവിവരണങ്ങളോടുകൂടിയ മാഗസിൻ “സ്നേഹ സ്മരണിക” ജിദ്ദയിൽ പുറത്തിറക്കി. ആദ്യകോപ്പി പുതുതായി സ്ഥാനം ഏറ്റെടുത്ത ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലാമിന് കൈമാറി .
പിജെസ് വൈസ് പ്രസിഡൻറ് അഡ്മിൻ അലി റാവുത്തർ തേക്കുതോട്, പിജെസ് വൈസ്പ്രസിഡൻറ് ആക്ടിവിറ്റി ജോസഫ് വര്ഗീസ്, ഉപദേശകസമിതി കൺവീനർ എബി ചെറിയാൻ മാത്തൂർ , മാഗസിൻ കമ്മറ്റി കൺവീനർ മനോജ് മാത്യുഅടൂർ മാഗസിൻ കമ്മിറ്റി മെംബർ മാരായ വിലാസ്അടൂർ , വർഗീസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.
കോൺസുൽ ജനറലുമായി നടന്ന ലഘു മീറ്റിംഗിൽ പിജെസ് ന്റെ കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തങ്ങൾ വിശദമായി വിവരിക്കുകയും പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോൺസുലേറ്റ് പുതുതായി ഇന്ത്യൻ സമൂഹത്തിനു വേണ്ടി ഏർപ്പെടുത്തുന്ന പദ്ധതികൾ അദ്ദേഹം വിവരിക്കുകയും അതിനു ഒരു പ്രവാസി സംഘടനാ എന്ന നിലയിൽ പിജെസ്ന്റെ സഹായസഹകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
മാഗസിനുമായുള്ള കൂടുതൽ വിവരങ്ങൾക്ക് മാഗസിൻ കൺവീനർ മനോജ് മാത്യു അടൂരിനെ 0564131736 നമ്പറിൽ വിളിക്കാം
ചിത്രത്തിൽ: സ്നേഹ സ്മരണിക മാഗസിൻ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലാമിന് കൺവീനർ മനോജ് മാത്യു അടൂർ നല്കുന്നു
അനിൽ കുമാർ പത്തനംതിട്ട ( പത്തനംതിട്ട ജില്ലാ സംഗമം PRO)

സ്നേഹ സ്മരണിക മാഗസിൻ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലാമിന് കൺവീനർ മനോജ് മാത്യു അടൂർ നല്കുന്നു