ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (P.J.S) പന്ത്രണ്ടാമത് വാർഷികം വിവിധ കലാപരിപാടികളോടെ സൂം ഫ്ലാറ്റ് ഫോമിൽ നടത്തി. പ്രശസ്ഥ ചലച്ചിത്ര താരം ചിപ്പി രഞ്ജിത്താണ് വാർഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചലച്ചിത്ര താരം ജഗദീഷ് പരിപാടികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഏഷ്യാനെറ്റ് കോമഡി ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ നരിയാപുരം വേണുഗോപാൽ നേതൃത്വം നൽകിയ കോമഡി ഷോ ഏറെ മികച്ചതും ജനശ്രദ്ധ ആകർഷിച്ചതുമായിരുന്നു. ജിജോ ചേരിയിൽ, ചന്ദ്രലേഖ, സുനിൽ കുമാർ, നാൻസി ,ശന്തിപ്രിയ എന്നിവർ അവതരിപ്പിച്ച ഓൺ ലൈൻ ലൈവ് ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടി. പി ജെ ബി എസ്സ് അംഗങ്ങളായ ആർദ്ര അജയ് കുമാർ, ദീപിക സന്തോഷ്, ആവണി അജയകുമാർ, നൈനിക നവീൻ, ആൻഡ്രിയ ഷിബു, ആരോൺ ഷിബു എന്നിവരുടെ ഡാൻസ്, ഇൻസ്‌ട്രുമെന്റൽ മ്യൂസിക് എന്നിവയും ഉണ്ടായിരുന്നു.
ചടങ്ങിൽ ഉല്ലാസ് മെമ്മോറിയാൽ അവാർഡ് മോഹ്‌സിൻ കാളികാവിനും, പ്രഥമ ഷാജി ഗോവിന്ദ് പുരസ്കാരം കെ ടി എ മുനീറിനും നൽകി. പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ രോഹൻ തോമസിനെ ചടങ്ങിൽ ആദരിച്ചു.
പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് എബി കെ ചെറിയാൻ മാത്തൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, അലി തേക്കുതോട്, ജയൻ നായർ, വർഗ്ഗീസ് ഡാനിയൽ, നൗഷാദ് അടൂർ, സന്തോഷ് കടമ്മനിട്ട, മനോജ് മാത്യു അടൂർ തുടങ്ങിയവർ സംസാരിച്ചു. വിലാസ് അടൂർ സ്വാഗതവും സിയാദ് അബ്ദുള്ള നന്ദിയും പറഞ്ഞു.
സജിജോർജ് കുറുങ്ങാട്ട്, അനിൽ കുമാർ പത്തനംതിട്ട, ആര്‍ടിസ്റ്റ് അജയകുമാർ, സന്തോഷ് കെ ജോൺ, ജോസഫ് വർഗീസ്, ജോസഫ് നെടിയവിള, രാജേഷ് നായർ പന്തളം, അയൂബ് ഖാൻ പന്തളം, മനു പ്രസാദ്, മാത്യു തോമസ്, നവാസ് ചിറ്റാർ, ജോർജ്ജ് വർഗീസ്, ഷറഫുദീൻ മൗലവി, അനിയൻ ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിദ്ദ സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും വിവിധ മാധ്യമ പ്രവര്‍ത്തകരും മറ്റു നിരവധിയാളുകളും ഓണ്‍ ലൈന്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു.
