17.1 C
New York
Monday, January 24, 2022
Home Pravasi പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പന്ത്രണ്ടാം വാര്‍ഷികം

പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പന്ത്രണ്ടാം വാര്‍ഷികം

അനില്‍കുമാര്‍ പത്തനംതിട്ട, ജില്ലാസംഗമം പി.ആർ.ഓ

പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പന്ത്രണ്ടാം വാര്‍ഷികം മാർച്ച് 26 വെള്ളിയാഴ്ച

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പന്ത്രണ്ടാം വാര്‍ഷികം വിവിധ കലാ പരിപാടികളോടുകൂടി മാർച്ച് 26 ന് വെള്ളിയാഴ്ച വൈകിട്ട് നാലര മണി മുതൽ ഓൺലൈൻ ആയി (സൂം ഫ്ലാറ്റ്ഫോമിൽ) ആഘോഷിക്കുന്നു.

മലയാള ചലച്ചിത്ര, സീരിയൽ നടി ശ്രീമതി ചിപ്പി രഞ്ജിത് ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ, മലയാള ചലച്ചിത്ര നടൻ ശ്രീ. ജഗദീഷ് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുന്നതാണ്. മലയാള സിനിമ, സീരിയൽ, കോമഡി താരം നരിയാപുരം വേണുഗോപാൽ, ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി. ചന്ദ്രലേഖ, സംഗീത സംവിധായകൻ ജിജോ ചേരിയിൽ എന്നിവർ നയിക്കുന്ന ജെ&ജെ മീഡിയ ഈവന്റിസിന്റെ `രാഗരസസന്ധ്യ’ എന്ന പേരിൽ വിവിധ പരിപാടികൾ അരങ്ങേറും, അതോടൊപ്പം പി. ജെ.എസ്സ് കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

പി.ജെ.എസ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി വർഷംതോറും വാർഷികദിനത്തിൽ ജിദ്ദയിലെ കലാ-സാംസ്കാരിക,സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിക്കു നൽകുന്ന “ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്” ഈ വര്‍ഷം ജിദ്ദയിലെ നാടക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മികച്ച കലാകാരന്മാരിൽ ഒരാളായ ശ്രീ. മുഹ്സിൻ കാളികാവിനു നല്കുന്നതാണ്.

പി.ജെ.എസ് ഫൗണ്ടർ മെമ്പറും, എക്സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദന്റെ സ്മരണാർത്ഥം ജിദ്ദയിലെ ജീവകാരുണ്യ മേഖലയിൽ സജീവമായ ഒരംഗത്തിന് വർഷം തോറും ഒരു അവാർഡ് നൽകുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി ഈ വർഷം അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായ ശ്രീ. കെ.റ്റി.എ. മുനീറിന് പ്രഥമ “ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാര്‍ഡ്” നല്‍കുന്നതാണ്.

പി.ജെ.എസ്സ് അംഗങ്ങളുടെ മക്കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ്സ് പാസാകുന്ന ഒരു കുട്ടിക്ക് വര്‍ഷം തോറും നൽകിവരുന്ന എഡ്യൂക്കേഷൻ അവാർഡ് ഈ വർഷം മാസ്റ്റർ രോഹൻ കോശി തോമസിന് നൽകുന്നതാണ്. കൂടാതെ മരണപ്പെട്ട എട്ട് പി.ജെ.എസ് അംഗങ്ങളുടെ ആശ്രിതർക്കുള്ള ധനസഹായ പദ്ധതികളുടെ പ്രവർത്തനം ഊർജിതമായി നടക്കുന്നു. അവ മുൻഗണനാ ക്രമത്തിൽ നല്‍കുന്നതാണ്.

പ്രവാസ ജീവിതത്തിൽ നിന്നും അനിവാര്യമായ ജന്മനാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ അവസരത്തിൽ ഒരു പുനരധിവാസ പ്രവർത്തന മേഖല കണ്ടെത്തുന്നതിന്റെ ഭാഗമായി പി.ജെ.എസ് അതിന്റെ അംഗങ്ങള ഉൾപ്പെടുത്തി പത്തനംതിട്ടയിൽ ഒരു സൊസൈറ്റി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കോവിഡ് കാലത്തെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായ് ഒരു ‘കോവിഡ് ഹെൽപ്‌ ഡെസ്‌ക്’ ആരംഭിച്ചു വേണ്ടതായ സഹായങ്ങൾ ചെയ്തു വരുന്നു.

അംഗങ്ങളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ഭാവിയെ മുൻനിർത്തി `കരുതൽ സ്പർശം’ എന്ന ഒരു പ്രോഗ്രാം നടപ്പിൽ ആക്കി വരുന്നു. ആജീവനാന്ത മെംബേർസ്, കുടിശ്ശിഖ അടച്ചു തീർത്ത മെമ്പേഴ്സ് എന്നിവർക്ക് കേരള സർക്കാരിന്റെ നോർക്ക പെൻഷൻ സ്‌കീം, കേന്ദ്ര സർക്കാരിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയിലും (പി എം ജെ ജെ ബി), ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി സുരക്ഷാ ഭീമാ യോജനയിലും (പി. എം .എസ്‌.ബി .വൈ) അംഗത്വം എടുത്ത് ആദ്യ ഒരു വർഷത്തെ തവണയും പി.ജെ.എസ് വഹിക്കുകയുണ്ടായി.

പ്രസിഡന്റ്‌ എബി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി വിലാസ് കുറുപ്പ്, ഖജാൻജി സിയാദ് അബ്ദുള്ള, വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അലി തേക്കുതോട്, ഉപദേശക സമിതി കൺവീനർ നൗഷാദ് അടൂര്‍, വെൽഫെയർ കൺവീനർ വർഗീസ് ഡാനിയല്‍, പി ആര്‍ ഒ അനില്‍ കുമാര്‍ പത്തനംതിട്ട തുടങ്ങിയവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0551056087, 0502715302,0555056835 നമ്പറുകളില്‍ വിളിക്കാം . മീറ്റിംഗ് ഐ ഡി 7025530406, പാസ്സ്കോഡ് -PJS2021.

അനില്‍കുമാര്‍ പത്തനംതിട്ട

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: