17.1 C
New York
Wednesday, November 30, 2022
Home Pravasi പത്തനംതിട്ട ജില്ലാസംഗമം സാരംഗ് എന്ന പേരിൽ ഓൺലൈൻ ഡ്രോയിങ് -കളറിങ് മൽസരം നടത്തുന്നു.

പത്തനംതിട്ട ജില്ലാസംഗമം സാരംഗ് എന്ന പേരിൽ ഓൺലൈൻ ഡ്രോയിങ് -കളറിങ് മൽസരം നടത്തുന്നു.

അനിൽ കുമാർ പത്തനംതിട്ട, പി ആർ ഒ

Bootstrap Example

പത്തനംതിട്ട ജില്ലാസംഗമം സാരംഗ് എന്ന പേരിൽ ഓൺലൈൻ ഡ്രോയിങ് -കളറിങ്  മൽസരം നടത്തുന്നു.   

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ  എഴുപത്തിയഞ്ചാം വാർഷികത്തോടെ അനുബന്ധിച്ചു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അമൃത് മഹോത്‌സവിന്റെ (https://amritmahotsav.nic.in/) ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നടപ്പിലാക്കുന്ന പ്രോഗ്രാമുകളുമായി ചേർന്ന് പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് ) ബാലജനവിഭാഗമായ പി ജെ ബി എസ്സ്  സാരംഗ് എന്ന പേരിൽ  ഓൺ ലൈൻ ഡ്രോയിങ് -കളറിങ് മൽസരം സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ ഭവനങ്ങളിൽ ഇരുന്ന്  ചിത്രങ്ങൾ വരച്ച് ഓൺലൈൻ ആയി അയച്ചുതരാൻ സാധിക്കുന്ന ഈ മൽസരം  ആറുമുതൽ പത്തുവരെ ക്ലാസ്സുകളിൽ ജിദ്ദയിലെ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ പേരുകൾ ആഗസ്റ്റ് അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. (https://bit.ly/3iclp8J

SARANG Drawing & Painting Competition 2021Pathanamthitta Jilla Sangamam, Jeddah, Saudi Arabiabit.ly

പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അoഗീകരിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

മത്സര വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം : നൗഷാദ് അടൂർ0508350151,  ജോസഫ് വറുഗീസ്   0546015620 , മനോജ് മാത്യു അടൂർ  0564131736 ,  അജയകുമാർ  0544051292,  ജയൻ നായർ  0507535912 .

അനിൽ കുമാർ പത്തനംതിട്ട, പി ആർ ഒ

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: