17.1 C
New York
Tuesday, September 21, 2021
Home US News പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

സെന്റ് ജോൺസ് (ഫ്ലോറിഡ): പാട്രിയറ്റ്ഓക്‌സ് അക്കാദമിയിലെ ചിയര്‍ ലീഡറായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസ്സില്‍ 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റില്‍ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസില്‍ അതേ സ്‌കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്‌ഡൻ ഫക്‌സി ആണ് അറസ്റ്റിലായത്.

ട്രിസ്റ്റില്‍ ബെയ്ലി (13 ) കൊല്ലപ്പെട്ട കേസിൽ എയ്‌ഡൻ ഫക്‌സിനെ (14) സെക്കന്റ് ഡിഗ്രി മർഡർ ചാർജ്ജിൽ അറസ്റ്റ് ചെയ്തതായി സെന്റ് ജോണ്‍സ് കൗണ്ടി ഷെറിഫ് റോബര്‍ട്ട് ഹാര്‍ഡ് വിക്ക് മെയ് പത്തിന് തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മേയ് 9 പുലര്‍ച്ചെയാണു ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൃതദേഹം വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി അവിടെ താമസിക്കുന്ന ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹം ട്രിസ്റ്റിന്റേതു തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. നോർത്ത് ടർബൈൻ പാർക്ക് വേയിൽനിന്നാണ് ഇവർ അപ്രത്യക്ഷനായത്.

ട്രിസ്റ്റിനും എയ്ഡനും അയല്‍ക്കാരും സുഹൃത്തുക്കളും ആയിരുന്നു എന്നു സഹപാഠികള്‍ പറഞ്ഞു. ഇന്‍ഫിനിറ്റി ആള്‍ സ്റ്റാര്‍സ്, പാട്രിയറ്റ് ഓക്‌സ് ചാര്‍ജേഴ്‌സ് ചിയര്‍ലീഡറായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ട്രിസ്റ്റില്‍ പഠനത്തിലും സമർത്ഥയായിരുന്നു എന്ന് അവര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത എയ്‌ഡനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: