17.1 C
New York
Sunday, June 4, 2023
Home US News പതിമൂന്നു വയസ്സുള്ള കുട്ടി മരിക്കുമ്പോള്‍ 7 പൗണ്ട് തൂക്കം - മാതാപിതാക്കള്‍ക്ക് 23 വര്‍ഷം വീതം...

പതിമൂന്നു വയസ്സുള്ള കുട്ടി മരിക്കുമ്പോള്‍ 7 പൗണ്ട് തൂക്കം – മാതാപിതാക്കള്‍ക്ക് 23 വര്‍ഷം വീതം തടവ് ശിക്ഷ

റിപ്പോർട്ട്: പി.പി. ചെറിയാൻ

പാംബീച്ച് (ഫ്‌ലോറിഡ): പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ടെയ്‌ല അല്‍മാന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ പിതാവ് അലജാന്‍ഡ്രോ അല്‍മാന്‍ (43) 24 വർഷം തടവ് ശിക്ഷ , മാര്‍ച്ച് 31-നായിരുന്നു സര്‍ക്യൂട്ട് ജഡ്ജിയുടെ ഈ വിധി.

കുട്ടി മരിച്ചത് ശരിയായ ആഹാരം ലഭിക്കാത്തതിനാലാണെന്ന് കോടതി കണ്ടെത്തി . പതിമൂന്നാം വയസ്സില്‍ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കുട്ടിയുടെ തൂക്കം 7 പൗണ്ട് മാത്രമായിരുന്നു. വൃത്തിഹീനമായ പരിസരത്താണ് കുട്ടി വളര്‍ന്നുവന്നതെന്നും കോടതി കണ്ടെത്തി.

2016 എപ്രില്‍ 1 നാണ് ടെയ്‌ല പോഷകാഹാരക്കുറവ് മൂലം വീട്ടില്‍ മരിച്ചു കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത് , ടെയ്‌ലയെ കൂടാതെ 8 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള ഒന്‍പത് കുട്ടികളുമായാണ് മാതാപിതാക്കള്‍ ഒരു ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്നത് . കുട്ടികളുടെ ശരീരം പോഷകാഹാരക്കുറവ് മൂലം തികച്ചും വികൃതമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി . ഇതിനെ തുടര്‍ന്ന് കുട്ടികള്‍ 9 പേരെയും ചൈല്‍ഡ് ആന്റ് ഫാമിലി ഡിപ്പാര്‍ട്ട്‌മെന്റ് എറ്റെടുത്തു .

ടെയ്ല മരിച്ചത് മാതാപിതാക്കളുടെ വീഴ്ച കാരണമാണെന്ന് കണ്ടെത്തുകയും , മാതാവിനെ കഴിഞ്ഞ ഒക്ടോബറില്‍ മാന്‍സ്ലോട്ടര്‍ കുറ്റത്തിന് 23 വര്‍ഷത്തെ വിധിച്ചതാണ് .

എന്നാല്‍ ട്രക്ക് ഡ്രൈവറായ പിതാവിന്റെ വിചാരണയില്‍ കുറ്റം സ്ഥിരീകരിക്കുകയും മരണത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കുകയും ചെയ്തു . പാംബീച്ച് കൗണ്ടി പ്രോസിക്യൂട്ടര്‍ വധശിക്ഷ നല്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത് കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ 20 വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു . 2016 മുതല്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു .
മാതാവും പിതാവും ജയിലിലായതോടെ മറ്റ് ഒന്‍പത് കുട്ടികളും പ്രൊട്ടക്ടീവ് കസ്റ്റഡിയിലാണ് . മെഡിക്കല്‍ നെഗ്ലറ്റ് , ഡെന്റല്‍ നെഗ്ലറ്റ് , ഇമോഷണല്‍ നെഗ്ലറ്റ് എന്നീ വീഴ്ചകള്‍ക്കാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത് .

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒഡീഷ ട്രെയിൻ അപകടം: രക്ഷാ പ്രവർത്തനം അവസാനിച്ചു ,”കവച് സിസ്റ്റം”ഇല്ലാത്തത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഭൂബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍...

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങി, ആദ്യം ലഭിച്ചത് 500 രൂപ.

പാലക്കയം: ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം...

നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 1850 കിലോ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്....

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...
WP2Social Auto Publish Powered By : XYZScripts.com
error: