കെന്റക്കി: ഒർലാന്റോയിൽ സംഘടിപ്പിച്ച നാഷണൽ അമേരിക്കൻ മിസ് നാഷണൽ പേജന്റ് മത്സരത്തിൽ കെന്റക്കി ലൂയിസ് വില്ലിയിൽ നിന്നുള്ള പതിനൊന്ന് വയസ്സുകാരി പ്രിഷ ഹിഡ (Prisha Hedau) യെ 2021 – 2022 യു.എസ്.എ നാഷണൽ കവർ ഗേളായി തിരഞ്ഞെടുക്കപ്പെട്ടു .
കഴിഞ്ഞ മാസം കെന്റക്കിയിൽ നടന്ന മത്സരത്തിൽ രാജ് – രജന ദമ്പതികളുടെ മകളായ പ്രിഷ കിരീടം ചൂടിയിരുന്നു .ഇത് കൂടാതെ പ്രിഷക്ക് ഏഴ് ഇന്റർനാഷണൽ നാഷണൽ അവാർഡുകളും ലഭിച്ചിരുന്നു .

അമേരിക്കയിലെ ഭാവി നേതാക്കന്മാരെ കണ്ടെത്തുന്നതിന് ഓരോ വർഷവും 1.5 മില്യൺ ഡോളറിന്റെ കാഷ് അവാർഡുകളും, സ്കോളർഷിപ്പും നാഷണൽ അമേരിക്കൻ മിസ് പേജന്റ് വരുന്നു .
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് പ്രിഷ . ഒൻപത് വയസ്സുള്ളപ്പോൾ പാൻഡെമിക് 2020 എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു . ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിൽ മുൻപന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വരുമാനം കോവിഡ് -19 മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കെയർ ഫുഡ് ബാങ്കിനാണ് ഇവർ സംഭാവന ചെയ്തത് . നീന്തൽ, ഡാൻസ് എന്നിവയാണ് പ്രിഷയുടെ ഇഷ്ടവിനോദങ്ങൾ
റിപ്പോർട്ട്: പി. പി. ചെറിയാൻ
