17.1 C
New York
Monday, August 15, 2022
Home US News പതിനൊന്നാം വയസിൽ ഒബാമയെ ഇന്റർവ്യൂ ചെയ്ത ഡാമൻ വീവർ അന്തരിച്ചു.

പതിനൊന്നാം വയസിൽ ഒബാമയെ ഇന്റർവ്യൂ ചെയ്ത ഡാമൻ വീവർ അന്തരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ: 11–ാം വയസ്സിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ അഭിമുഖം ചെയ്തു. ജനശ്രദ്ധ പിടിച്ചു പറ്റിയ ഡാമൻ വീവർ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ ഫ്യൂണറൽ. മരിക്കുമ്പോൾ 23 വയസായിരുന്നു.

2009 -ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഇന്റർവ്യൂചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമൻ ചോദിച്ചത്. ഒരു പ്രഫഷനൽ മാധ്യമപ്രവർത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരൻ ഒബാമയോടു ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചത്.ചിരിച്ചു കൊണ്ട് ഒബാമ കൃത്യമായ മറുപടിയും നൽകി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഡാമനെ അഭിനന്ദിച്ചിരുന്നു.

വെസ്റ്റ് ഹം ബീച്ചിൽ റോയൽ പാം ബീച്ച് സ്കൂളിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമൻ ജോർജിയ ആൽബനി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ബിരുദം നേടി.

ഡാമന്റെ മരണ വിവരം സഹോദരൻ ഹാർഡിയാണു മാധ്യമങ്ങളെ അറിയിച്ചത്. സ്വാഭാവിക മരണമാണെന്നു സഹോദരി പറഞ്ഞു. ആരോടും നോ എന്നു പറയാതെ എല്ലാവരെയും സഹായിക്കുന്ന മനഃസ്ഥിതിയായിരുന്നു സഹോദരനെന്നും ഹാർഡി പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

എൻഎസ്എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന “ഫ്രീഡം വാൾ” വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിലെ ചുറ്റുമതിലിൽ എൻഎസ്എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന "ഫ്രീഡം വാൾ" വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റും എൻഎസ്എസ് സ്റ്റേറ്റ് സെല്ലും സംയുക്തമായാണ് ഫ്രീഡം വാൾ പദ്ധതി തയ്യാറാക്കുന്നത്. കേരളത്തിലെ 64 തിരഞ്ഞെടുക്കപ്പെട്ട...

ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധി പ്രതിഷേധിച്ചു സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.

സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ സ. ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. സ. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള...

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: