ഫ്‌ളോറിഡാ: ഫ്‌ളോറിഡാ യുനൈറ്റഡ് മെത്തഡിസ്റ്റ് ചില്‍ഡ്രന്‍ ഹോമില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ കാര്‍പെന്റര്‍ എന്ന പതിനാലുകാരനെ ക്യാമ്പസിന് വെളിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി മുറിയിലേക്ക് തിരിച്ചു കൊണ്ടപോയ അമ്പത്തിയഞ്ചുവയസ്സുള്ള മൈക്കിള്‍ എല്ലിസ് എന്ന സെക്യൂരിറ്റി ഗാര്‍ഡ് ക്രിസ്റ്റഫറിന്റെ മുഷ്ടിചുരുട്ടിയുള്ള ഇടിയേറ്റ് മരിച്ചു. എല്ലിസ് ചില്‍ഡ്രന്‍സ് ഹോം ഗാര്‍ഡായിരുന്നു മൈക്കിൾ.
മുറിയില്‍ തിരിച്ചെത്തിയ ക്രിസ്റ്റഫര്‍ എല്ലിസിന്റെ തലയിലാണ് നിരവധി തവണ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ എല്ലിസിനെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഗുരുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലൈഫ് സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എല്ലിസ് ഏപ്രില്‍ 3 ശനിയാഴ്ച മരിച്ചതായി വോള്‍സിയ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
യൂണിഫോമിലുള്ള ഓഫീസറെ ആക്രമിച്ചതിനു പതിനാലുകാരന്റെ പേരില്‍ പോലീസ് കെസ്സെടുത്തു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൊലപാതകത്തിന് കേസ്സെടുക്കണമോ എന്ന തീരുമാനിക്കമെന്നും പോലീസു പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജുവനയ്ല്‍ ജസ്റ്റീസ് കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്റ്റഫറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ചു വോള്‍ബിയ ഷെറിഫ് ഓഫീസ് വിശദ അന്വേഷണം ആരംഭിച്ചു.