റിപ്പോർട്ട്: കോളിൻസ് മാത്യൂസ്, ഡാളസ്
ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ പതിനാറാമത് വാർഷിക സമ്മേളനം ഫെബ്രുവരി 11 മുതൽ 14 വരെ ഫെലോഷിപ്പ് ആശ്രം നഗർ ഡോൾവനിൽ നടക്കും. വടക്കേ ഇന്ത്യയിലെ വലിയ ആത്മീക സമ്മേളനങ്ങളിൽ ഒന്നായ ഡോൾവൻ കൺവൻഷൻ ഗവണ്മെന്റിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
അനുഗ്രഹീത ശുശ്രൂഷകരായ പാസ്റ്റർ എം എസ്. സാമുവേൽ, പാസ്റ്റർ സാക് വർഗ്ഗീസ്, പാസ്റ്റർ ആമോസ് സിംഗ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള, പാസ്റ്റർ ജേക്കബ് തോമസ്, പാസ്റ്റർ. ജോൺ പുളിവേലിൽ, പാസ്റ്റർ ജാക്സൺ കുര്യൻ തുടങ്ങിയവർ വചന പ്രഘോഷണവും, പാസ്റ്റർ സ്റ്റാൻലി കുമളിയും ഫെല്ലോഷിപ്പ് ആശ്രം ക്വയറും ഗാനശുശ്രുഷയും നിർവ്വഹിക്കും.
വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.
വിവിധ ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +919925310969,+919978560766,+917600679579