17.1 C
New York
Saturday, September 25, 2021
Home US News പതിനഞ്ചുവയസ്സില്‍ ഇരട്ടകൊലപാതകം- 68 വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും പുറത്തേക്ക്

പതിനഞ്ചുവയസ്സില്‍ ഇരട്ടകൊലപാതകം- 68 വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും പുറത്തേക്ക്

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഫിലഡല്‍ഫിയ: പതിനഞ്ചുവയസ്സില്‍ രണ്ടുപേരെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1953 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ജോ ലിവോണ്‍(83) ഫിനിക്‌സിലുള്ള പെന്‍സില്‍വാനിയ സ്റ്റേറ്റ് കറക്ഷന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും മോചിതനായി.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന കൗമാരപ്രായക്കാരനായ ആദ്യ കറുത്തവര്‍ഗക്കാരനാണ് ജൊ 68 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജോയ്ക്ക് തന്റെ കണ്ണുകളെപോലും വിശ്വസിക്കാവുന്നില്ല-അംബരചുംബികളായ കെട്ടിടങ്ങള്‍. മനോഹരമായ റോഡുകള്‍ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ല എന്നാണ് തന്നെ പുറത്തു കാത്തുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനോട് ജൊ പ്രതികരിച്ചത്.

അലബാമയിലെ കൃഷിയിടങ്ങളില്‍, പ്രാഥമിക വിദ്യാഭ്യാസപോലും ലഭിക്കാതെ വളര്‍ന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സില്‍ ഫിലഡല്‍ഫിയായിലേക്ക് താമസം മാറ്റി. അവിടെ സ്‌ക്കൂളില്‍ എന്‍ റോള്‍ ചെയ്തുവെങ്കിലും ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തില്‍ ഉയര്‍ച്ച ലഭിക്കാനാകാതെയിരുന്ന ജൊ രണ്ടുവര്‍ഷത്തിനു ശേഷം കൗമാരപ്രായക്കാരായവരുമായി കൂട്ടുചേര്‍ന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്. പതിനാലിനും, പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ ചേര്‍ന്ന് ഹെഡ് ഹണ്ടേഴ്‌സ് എന്ന ഗുണ്ടാസംഘത്തിന് രൂപം നല്‍കുകയും, മദ്യത്തിനടിമകളാകുകയും ചെയ്തു.

1953 ഫെബ്രുവരി 20ന് ഇവര്‍ കൂട്ടം ചേര്‍ന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ചു അക്രമിക്കുകയും, 60, 65 ഉം പ്രായമുള്ളവര്‍ ആക്രമണണത്തില്‍ കൊല്ലപ്പെടുകയും, ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ജൊ ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരെന്നത് കണ്ടെത്തി ജൂണ്‍ മാസം പരോളില്ലാതെ രണ്ടു ജീവപര്യന്ത്യം ശിക്ഷ വിധിക്കുകയുമായിരുന്നു. അവസാനം നിരവധി നീതിപീഠങ്ങൾ ഈ കേസ് കേള്‍ക്കുകയും ഒടുവില്‍ മോചനത്തിന് വഴി തെളിയിക്കുകയുമായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എസ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം.

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ്...

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും...

അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്; വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കി കഴിഞ്ഞു. വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ്...

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...
WP2Social Auto Publish Powered By : XYZScripts.com
error: