17.1 C
New York
Sunday, September 19, 2021
Home Kerala പതിനഞ്ചുകാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു; കാരണം പരീക്ഷയ്ക്ക് പഠിക്കാൻ നിർബന്ധിച്ചതിന്

പതിനഞ്ചുകാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു; കാരണം പരീക്ഷയ്ക്ക് പഠിക്കാൻ നിർബന്ധിച്ചതിന്

നവി മുംബൈ: പരീക്ഷയ്ക്ക് പഠിക്കാൻ നിർബന്ധിച്ചതിന് പതിനഞ്ചുകാരി അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവം നടന്ന് സ്ഥലത്തെത്തിയത്. വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ഇയാളുടെ സഹോദരി ബോധരഹിതയായി കിടക്കുകയായിരുന്നു. സ്ത്രീയുടെ കഴുത്തിൽ കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരണം സംഭവിച്ചു. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞു.

തുടർച്ചയായി പഠിക്കണമെന്ന് മാതാവ് നിർബന്ധിക്കുന്നതിനെത്തുടർന്ന് വീട്ടിൽ കലഹമുണ്ടായിരുന്നു. കൂടാതെ കുട്ടി നിരന്തരം ഫോൺ ഉപയോഗിക്കുന്നതിനും മാതാവ് വഴക്കു പറയുമായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ജൂലൈ 27 ന് അമ്മാവൻ്റെ വീട്ടിലേക്ക് പോയി. അവിടുന്ന് കൂട്ടാനെത്തിയ അമ്മയുമായി പെൺകുട്ടി വഴക്കിട്ടു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.

വീട്ടിൽ എത്തിയ ശേഷം. ജൂലൈ 30ന് പഠിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് അമ്മയും മകളും തമ്മിൽ വീണ്ടും കലഹമുണ്ടായി. പെൺകുട്ടിയെ അമ്മ അടിക്കുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി അമ്മയെ തള്ളിയിട്ടശേഷം കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം അമ്മ വാതിൽ തുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയച്ചു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടി ഇപ്പോൾ ജുവനൈൽ ഹോമിലണെന്ന് പോലീസ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: