റിപ്പോർട്ട്: ഹരീഷ് നടരാജ്
രാജ്യതലസ്ഥാനത്ത് മാസങ്ങളായി നടക്കുന്ന മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള ജീവനസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാടൻ ജനതയുടെ ആവിഷ്കാരം ”പതിതരുടെ ശബ്‌ദം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ഒ വി വിജയന്റെ തസ്രാക്കിലാണ് ചിത്രീകരണം.
ഹരിശ്രീ വിഷൻ ക്രിയേഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന സംവിധാനം ടി.എൻ. ഹരി നിർവഹിക്കുന്നു. സംഗീതം ഷെയ്ക് ഇലാഹി, ആലാപനം ഉദയൻ ഞാഴറ്റുവേല. വീഡിയോഗ്രാഫി മുജീബ് കുനിശ്ശേരി, പ്രൊഡക്ഷൻ ഡിസൈനർ ജിനേഷ് പൊലക്കാട്എന്നിവരാണ്.
ഉദയൻ ഞാറ്റുവേല,ജിനേഷ് പാലക്കാട്, ചന്ദ്രൻ (ത്രസാക്ക് വാർഡ് മെമ്പർ),ജോർജ്ജ്, ഉദയൻ വെമ്പല്ലൂർ എന്നിവരും,മണ്ണിനെ പൊന്നാക്കുന്ന ഒരുകൂട്ടം കർഷകരും കർഷക തൊഴിലാളികളും ഇതിൽ വേഷമിടുന്നു.