17.1 C
New York
Monday, January 24, 2022
Home Special പണിതുയർത്തുന്ന ഈസ്റ്റർ

പണിതുയർത്തുന്ന ഈസ്റ്റർ

(ഫാ. എമിൽ പുള്ളിക്കാട്ടിൽ , സി.എം.ഐ )

ദൈവത്തിനു പണിതുയർത്താൻ കഴിയാത്ത വിധം ഒരു ജീവിതവും തകർന്നു പോയിട്ടില്ല എന്ന ഓർമ്മപ്പെടുത്തൽ നൽകുന്ന ദിവസത്തിൻ്റെ പേരാണ് ഈസ്റ്റർ എന്നു കരുതുകയാണ്. എന്താണ് ദൈവത്തിന് പണിതുയർത്താൻ കഴിയാതെയായി ട്ടുള്ളത് ? നോക്കൂ , മരണം പോലും തോറ്റു പിന്മാറി നിൽക്കുകയാണ്. സെൻ്റ് പോൾ പറയുന്നപോലെ, അവസാന ശത്രു മരണമായിരുന്നു, ഇനി അതും ഒരു പഴങ്കഥയായി തീർന്നിരിക്കുന്നു.

പക്ഷേ, ക്രിസ്തു ഉയർത്തെഴുന്നേറ്റത് അറിയാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. ഈസ്റ്റർ പുലരിയിൽ കല്ലറയിങ്കൽ കണ്ണീർ വീഴ്ത്തി നിന്ന് മറിയത്തെപ്പോലെ. ഫിലോസഫർ നീറ്റ്ഷേ ഇതു കൃത്യമായി എഴുതി: “ദേവാലയത്തിൽ നിന്ന് വരുന്ന സ്ത്രീകളെ കണ്ടാൽ ശവമടക്കു കഴിഞ്ഞു വരുന്നവർ ആണെന്നു തോന്നും. കാരണം അവരുടെ മുഖം ശോകമാണ്. ധ്വാനിക്കുന്നതൊക്കെയും കുരിശുമരണമാണ്, ഉത്ഥാനമല്ല.

അപ്പോൾ, ദുഃഖവെള്ളിയുടെ രാവല്ല, ഉയർപ്പിൻ്റെ പുലരിയാണ് ധ്വാനിക്കപ്പെടേണ്ടത് എന്നു ചുരുക്കം. ഏതു കുരിശു മരണത്തിനുമൊടുവിൽ വെൺമയേറിയ ഒരു ഉത്ഥാനമുണ്ടെന്ന വിശ്വാസം ജീവിതത്തിൻ്റെ വഴിത്താരകളെ തെളിക്കുന്ന വെളിച്ചമാകണമത്.

യജമാനത്തിയുടെ ക്രൂരത സഹിക്കാനാകാതെ മരുഭൂമിയിലേയ്ക്ക് ഒളിച്ചോടിയവൾ ആയിരുന്നു പഴയനിയമത്തിലെ ഹാഗാർ. ദൈവം അവളോട് പറയുകയാണ് “ഹാഗാറേ, നീ തിരിച്ചു പോവുക” എങ്ങോട്ട് ? ജീവിതത്തിൻ്റെ പ്രതിസന്ധികളില്ലേയ്ക്ക്.

എന്തെന്നാൽ, ഒളിച്ചോടാനുള്ളതല്ല ഒരു അടിമസ്ത്രീയുടെ പോലും ജീവിതം എന്ന്.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: