17.1 C
New York
Sunday, August 1, 2021
Home US News ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും

ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും

(വാർത്ത: പി.പി. ചെറിയാൻ)

ന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ന് ശക്തമായ ഹിമകാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സിറ്റിയിലെ മുഴുവൻ വിദ്യാലയങ്ങളും കോവിഡ് വാക്സിൻ സെന്ററുകളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പത്തു മുതൽ 14 ഇഞ്ചു വരെ മഞ്ഞു വീഴ്ച ഉണ്ടാകുെമന്നാണ് കാലാവസ്ഥ നിരീക്ഷക സംഘം
അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയും കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ന്യൂയോർക്ക് സംസ്ഥാനത്തെ പല സിറ്റികളിലും തിങ്കളാഴ്ച കോവിഡ് വാക്സീന് ലഭിച്ചിരിക്കുന്ന അറിയിപ്പുകൾ മാറ്റി നിശ്ചയിക്കുന്ന ഇമെയിലുകൾ അയച്ചു തുടങ്ങിയിട്ടുണ്ടെന്നും വാരാന്ത്യം വീണ്ടും കോവിഡ് വാക്സീൻ ലഭിച്ചു തുടങ്ങുമെന്നും ഗവർണറുടെ സെക്രട്ടറി മെലിസ ഡിറോസ് പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച വൈകിട്ട് തന്നെ ചെറിയ തോതിൽ മഞ്ഞു വീഴ്ച ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ 6 ഇഞ്ചു കനത്തിൽ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നും നാഷനൽ വെതർ വീസ് അറിയിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെ നേരിടുന്നതിന് ന്യൂയോർക്ക് സിറ്റിയിൽ സ്റ്റേറ്റ് ഓഫ്  എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തെ നേരിടുന്നതിന് എല്ലാ മുൻ കരുതലുകളും സിറ്റി സ്വീകരിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ് ; കേന്ദ്ര സംഘം ഇന്ന് കോട്ടയം, പത്തനംതിട്ട ജില്ലയിൽ

കോവിഡ് ; കേന്ദ്ര സംഘം ഇന്ന് കോട്ടയം, പത്തനംതിട്ട ജില്ലയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം...

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ” "jalousie" (അസൂയ) എന്ന ഫ്രഞ്ച് പദവുംzelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്. വില്ല്യം ഷേക്സ്പിയർ ആണ് "green-eyed monster" എന്ന...

വൈശാഖ മഹോത്സവം.. ഭാഗം..10

കൊട്ടിയൂർ വിശേഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിശേഷമാണ് തുക്കൂർ അരിയളവ്.. കുടിപതികളായിട്ടുള്ള തറവാട്ടിലെ സ്ത്രീകൾ ആണ് അരിയളവിൽ പങ്ക് കൊള്ളൂന്നത്. രാവിലെ കുളി കഴിഞ്ഞ് 9 മണിക്ക് സ്ത്രീകൾ ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അപ്പോൾ തേടൻ...

ഓർമ്മയിലെ മുഖങ്ങൾ –മുഹമ്മദ് റഫി

ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ് സംഗീതം. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന്...
WP2Social Auto Publish Powered By : XYZScripts.com