17.1 C
New York
Wednesday, September 22, 2021
Home US News ന്യൂയോർക്ക് ബോട്ട്ക്ലബ്ബ് ഓണാഘോഷം നടത്തി

ന്യൂയോർക്ക് ബോട്ട്ക്ലബ്ബ് ഓണാഘോഷം നടത്തി

ന്യൂയോർക്ക്: ന്യൂയോർക്ക് ബോട്ട്ക്ലബ്ബ് ഓണാഘോഷം ഫ്ലോറൽ പാർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ റെസ്റ്റോറെന്റിൽ വച്ച് നടത്തപ്പെട്ടു. കോവിഡ് കാലത്തെ പരിമിതികൾ മറികടന്ന് ഒത്തുകൂടാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ് മഠത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് പറഞ്ഞു. 

കോവിഡ് പേമാരിയിൽ കാലത്തിന്റെ യവനികക്കു ഉള്ളിലേക്ക് കടന്നുപോയവരെ സ്മരിച്ചുകൊണ്ട് റിയ അലക്സാണ്ടർ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു.  

നന്മകൾ ചവിട്ടി താഴ്ത്തപ്പെട്ടതിന്റെ ഓർമ്മയാണോ ദിവ്യമായ ഒരു ഗൂഢാലോചനയുടെ ഓർമ്മപ്പെടുത്തലാണോ ഓണം ആഘോഷിക്കാനുള്ള മൂലകാരണം? ഓരോ ദിവസവും ഏതാണ്ട് 35,000  തിരഞ്ഞെടുപ്പുകൾ നമ്മൾ നടത്തുന്നുണ്ട്. ഓരോ തീരുമാനവും അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നു. അത് ഉചിതമായ നന്മയുടെ തെരെഞ്ഞടുപ്പുകൾ ആകട്ടെ. അതാണ് ഓണത്തിന്റെ ഓർമ്മപ്പെടുത്തൽ എന്ന് മുഖ്യ സന്ദേശം നൽകികൊണ്ട് കോരസൺ വർഗീസ് പ്രസ്താവിച്ചു. 

വള്ളംകളി ഉയർത്തുന്ന അഭിനിവേശം ഒരു പ്രദേശത്തിന്റെ മൊത്തമായ ഉത്സവമാണ്. കേരളത്തിലും ന്യൂയോർക്കിലും മേജർ വള്ളംകളിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് എറിക്ഷൂ മേധാവി വർക്കി എബ്രഹാം പറഞ്ഞു.

ലോങ്ങ്ഐലൻഡ് മലയാളി പോലീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോയി, നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ആൻ ജോർജ്ജ്, കോശി തോമസ്, അജിത്ത് കൊച്ചൂസ്, കുഞ്ഞു മാലയിൽ എന്നിവർ ആശംസകൾ നേർന്നു. സജി മാത്യു ഫെയ്‌വ ജോസ് എന്നിവരുടെ കലാപരിപാടികൾ ശ്രദ്ധേയമായി . ബോട്ട് ക്ലബ്ബ് സെക്രട്ടറി രാജു എബ്രഹാം പരിപാടികൾ നിയന്ത്രിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...

നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും, സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു.

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം...
WP2Social Auto Publish Powered By : XYZScripts.com
error: