17.1 C
New York
Monday, November 29, 2021
Home US News ന്യൂയോർക്ക് പള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ് തെരേസയുടെയും പ്രതിമകൾ തകർത്തു

ന്യൂയോർക്ക് പള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ് തെരേസയുടെയും പ്രതിമകൾ തകർത്തു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ക്യൂൻസ് (ന്യൂയോർക്ക്): ന്യൂയോർക്ക് ക്യൂൻസിൽ ഔർ ലേഡി ഓഫ് മേഴ്സി റോമൻ കാത്തലിക്ക് ചർച്ചിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ്. തെരേസായുടെയും പ്രതിമകൾ ജൂലൈ 17 ശനിയാഴ്ച രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ശനിയാഴ്ച പുലർ ചെ ആരോ ഈ പ്രതിമകൾ തകർത്ത് കഷണങ്ങളാക്കി വലിച്ചു കൊണ്ടുപോകുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് ഹേറ്റ് ക്രൈം ടാസ്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

1937 – ൽ സ്ഥാപിച്ച ചർച്ചിന് മുമ്പിൽ അന്നുമുതൽ ഉണ്ടായിരുന്നതായിരുന്നു ഈ പ്രതിമകൾ എന്ന് ബ്രൂക്ക്ലിൻ ഡയോസിസ് പറയുന്നു. 180 അടിയോളം , തകർക്കപ്പെട്ട പ്രതിമകൾ വലിച്ചു കൊണ്ടു പോയി ചുറ്റിക കൊണ്ട് അടിച്ചു തകർത്തതായാണ് കാണപ്പെട്ടത്.

മൂന്നു ദിവസം മുമ്പ് ഈ പ്രതിമകൾക്കു നേരെ അക്രമണം ഉണ്ടായിരുന്നുവെങ്കിലും നാശനഷ്ടം ഉണ്ടായില്ല എന്നും ഇവർ പറഞ്ഞു.

സംഭവത്തിന് പുറകിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. പള്ളികൾക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഔർ ലേഡി ഓഫ് മേഴ്സി റോമൻ കാത്തലിക്ക് ചർച്ചിലെ ഫാ: ഫ്രാങ്ക് സ്വർഷറ്റ പറഞ്ഞു

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: