17.1 C
New York
Friday, January 21, 2022
Home US News ന്യൂയോർക്ക് ന്യൂജേഴ്സി കത്തോലിക്കാ വൈദികർ താങ്ക്സ് ഗിവിംഗ് ഡെ ആഘോഷിച്ചു

ന്യൂയോർക്ക് ന്യൂജേഴ്സി കത്തോലിക്കാ വൈദികർ താങ്ക്സ് ഗിവിംഗ് ഡെ ആഘോഷിച്ചു

റിപ്പോർട്ട്: പി. പി. ചെറിയാൻ

ന്യൂജേഴ്സി: ന്യൂജേഴ്സിയിലും, ന്യൂയോർക്കിലും വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ ശുശ്രൂഷ അനുഷ്ഠിക്കുന്ന വൈദികർ ന്യൂയോർക്ക് ബ്രോൺസ് സെന്റ് തോമസ് ചർച്ചിൽ ഒത്തുചേർന്ന് താങ്ക്സ് ഗിവിംഗ ഡെ ആഘോഷിച്ചു.

പ്രാർത്ഥനയോടും ആരാധനയോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ദൈവത്തിൽ നിന്നും ലഭിച്ച നിരവധി അനുഗ്രഹങ്ങൾ വൈദീകർ പരസ്പരം പങ്കിട്ടു. എല്ലാ അനുഗ്രഹങ്ങൾക്കും നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും, ഓരോ ദിവസവും ദൈവത്തോട് നാം നന്ദി കരേറ്റുവാൻ ബാധ്യസ്ഥരാണെന്നും ബ്രോൺസ് സെന്റ് തോമസ് ചർച്ച് വികാരി ഫാ.ജോഷ്വ എളംബശ്ശേരിൽ പറഞ്ഞു.

ഫാ.ഫ്രാൻസീസ് നംസ്വാപറമ്പിൽ(കോർഡിനേറ്റർ), ഫാ.സെബാസ്റ്റ്യൻ തെക്കേടത്തു(സി.എം.ഐ. ഡലിഗേറഅറ് സുപ്പീരിയർ), ഫാ.പോളി തെക്കൻ(സി.എം.ഐ.) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു പ്രവേശിച്ചു. താങ്ക്സ് ഗിവിംഗ് ഡിന്നറും ക്രമീകരിച്ചിരുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: