17.1 C
New York
Monday, September 27, 2021
Home US News ന്യൂയോർക്കിൽ 50 വര്‍ഷം ആരാധിക്കുന്ന മാര്‍ത്തോമ്മാ സമൂഹത്തിന്റെ ജൂബിലി ആഘോഷങ്ങൾ.

ന്യൂയോർക്കിൽ 50 വര്‍ഷം ആരാധിക്കുന്ന മാര്‍ത്തോമ്മാ സമൂഹത്തിന്റെ ജൂബിലി ആഘോഷങ്ങൾ.

പി.റ്റി. തോമസ്‌

ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ഓഗസ്റ്റ് 22 ആം തീയതി ഞായറഴ്ച ആരാധനയ്ക്കു ശേക്ഷം പള്ളിയിൽ വച്ച് ചേർന്ന പൊതുയോഗത്തിൽ, ഭദ്രാസന എപ്പിസ്കോപ്പ Rt Rev Dr ഐസക് മാർ ഫിലെക്സിനോസ് തിരുമേനി, ന്യൂയോർക്കിൽ 50 വര്‍ഷം ആരാധിക്കുന്ന മാര്‍ത്തോമ്മാ സമൂഹത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഉൽഘാടനം ചെയ്‌തു. 50 വർഷത്തെ ആരാധനാ സമൂഹം , 45 വര്‍ഷം മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, 40 കൊല്ലം സെന്റ്‌തോമസ് മാര്‍ത്തോമ്മാ ഇടവക 31 വര്‍ഷം യോങ്കേഴ്‌സില്‍ സ്വന്തമായുള്ള ആരാധനാ, എന്നീ നാലുനാഴികകല്ലുകള്‍ ഒന്നിക്കുന്ന സമയമത്രെ ഇത്.

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കില്‍ ഒരു മാര്‍ത്തോമ്മാ ആരാധന 1971 ഫെബ്രുവരിയില്‍ യൂണിയന്‍ തിയളോജിക്കല്‍ സെമിനാരിയുടെ ചാപ്പലില്‍ നടന്നു.അതിനുശേക്ഷം 1972 ഏപ്രില്‍ മുതല്‍ മാര്‍ത്തോമ്മാ പരസ്യാരാധനകള്‍ ക്യുന്‍സില്‍ വച്ച് ജോസഫ് മട്ടക്കലിന്റെയും മാമ്മന്‍ സി ജേക്കബിന്റെയും നേതൃത്വത്തില്‍ തുടര്‍ച്ചായി നടത്തപ്പെട്ടു. 1976 മെയ് മാസത്തില്‍ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ഗ്രെറ്റര്‍ ന്യൂയോര്‍ക് എന്ന പേരില്‍ ഈ ആരാധനയ്ക്കു സഭനേതൃത്വം അംഗീകാരം നല്‍കി. പിന്നീട് 1981 ല്‍ പ്രസ്തുത കോണ്‍ഗ്രിഗേഷനെ നാലായിട്ടു വിഭജിച്ചതില്‍ ഒന്നാണ് ന്യൂയോര്‍ക്ക് സെന്റ്‌തോമസ് മാര്‍ത്തോമ്മാഇടവക. 1981 മുതല്‍ 1990 വരെ എപ്പിസ്‌കോപ്പൽ സഭയുടെ സിനഡ് ഹാളില്‍ ആരാധിച്ചിരുന്ന ഇടവക 1990 ല്‍യോങ്കേഴ്‌സില്‍ സ്വന്തംപള്ളി വാങ്ങുകയും അന്നുമുതല്‍ അവിടെ ആരാധിക്കുകയും ചെയ്യുന്നു. അങ്ങനെ 50 വര്‍ഷം ആരാധിക്കുന്ന മാര്‍ത്തോമ്മാ സമൂഹം, 45 വര്‍ഷം മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, 40 കൊല്ലം

സെന്റ്‌തോമസ് മാര്‍ത്തോമ്മാ ഇടവക 30 വര്‍ഷം യോങ്കേഴ്‌സില്‍ സ്വന്തമായുള്ള ആരാധനാ, എന്നീ നാലുനാഴികകല്ലുകള്‍ ഒന്നിക്കുമ്പോള്‍ ഇതൊരു സുവര്‍ണ്ണജൂബിലി ആയി 2020ൽ ആഘോ ക്ഷണം ആരംഭിക്കണം എന്നു ഇടവക കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം അതു സാധിച്ചില്ല. എങ്കിലും ഇടവകയുടെ പല പരിപാടികളിലും സൂം മീറ്റിംഗുകളിലും ഈ ജൂബിലിയെ സംബന്ധിച്ചു പരാമർശങ്ങൾ നടത്തിയിരുന്നു. 2020 ഒക്ടോബറിൽ നടത്തിയ റിട്രീറ്റിൽ വച്ച് ഇടവക രൂപീകരണത്തിനു വേണ്ടി തെരഞ്ഞെടുത്ത അഡ്‌ഹോക് കമ്മിറ്റിയുടെ നാല്പതാം വാർഷീകം ആഘോഷിച്ചിരുന്നു.

ഫിലെക്സിനോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന ആരാധന മദ്ധ്യേ ഇടവകയിലെ 18 കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു

ആരാധനയ്ക്കുശേക്ഷം കൂടിയപൊതുയോഗത്തില്‍ ഇടവക വികാരി റവ. സാജു സി പാപ്പച്ചന്‍ അദ്ധ്യക്ഷതവഹിച്ചു ഇടവക സെക്രട്ടറി പി.റ്റി. തോമസ് ഇടവകയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം ചുരുക്കമായി അവതരിപ്പിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ രൂത്ത് വാള്‍ട്ടര്‍ ആശംസപ്രസംഗംനടത്തി.

ആരാധനയുടെ ആരംഭത്തിനും ഇടവകയുടെ രൂപീകരണത്തിനും സ്വന്തമായിപള്ളിവാങ്ങുന്നതിനും നേതൃത്വംകൊടുത്തതും പങ്കെടുത്തതും ആയ എല്ലാവരെയും തിരുമേനി അഭിനന്ദിച്ചു.

പ്രത്യകിച്ചു നിത്യതയിൽ ചേർക്കപ്പെട്ട ഡോക്ടർ ടി എം തോമസ് തുടങ്ങിയവരുടെ സേവനങ്ങളെ തിരുമേനി അനുസ്മരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം ആയി ഒരു ചെറു മരവും തിരുമേനി കുഴിച്ചുവച്ചു. ഈ മരം വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ രൂത്ത് വാൾട്ടറിന്റെ സംഭാവന ആണ്.

ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധികരിക്കുന്ന ഫോട്ടോ ഡയറക്ടറി/ സോവനീർ എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി പേജിന്റെ ഉൽഘാടനം, ഇടവകയിലെ ആദ്യ കാല അംഗങ്ങൾ ആയ ശ്രിമതി ഏലിയാമ്മ നൈനാൻ, ശ്രി

ശാമുവേൽ നൈനാൻ ദമ്പതികളുടെ പക്കൽ നിന്നു ചെക്ക് സ്വീകരിച്ചുകൊണ്ട് തിരുമേനി നിർവ്വഹിച്ചു. ശ്രി സണ്ണി കല്ലൂപ്പാറ കൺവീനർ ആയി സോവനീർ കമ്മറ്റി പ്രവർത്തിക്കുന്നു.

പി.റ്റി. തോമസ്‌

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...
WP2Social Auto Publish Powered By : XYZScripts.com
error: