17.1 C
New York
Monday, September 20, 2021
Home US News ന്യൂയോർക്കിൽ മുതിർന്നവരിൽ പകുതിയിലധികം പേർക്കും രണ്ട് ഡോസ് വാക്സിനേഷൻ നൽകിയതായി ഗവർണർ.

ന്യൂയോർക്കിൽ മുതിർന്നവരിൽ പകുതിയിലധികം പേർക്കും രണ്ട് ഡോസ് വാക്സിനേഷൻ നൽകിയതായി ഗവർണർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാനത്തെ ജനസംഖയുടെ 51.5 % മുതിർന്നവർക്കും രണ്ടു ഡോസ് വാക്സീൻ നൽകി കഴി‍ഞ്ഞതായി ഗവർണർ ആൻഡ്രൂ കൂമെ മെയ് 15 ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുളളവർക്കാണ് വാക്സീൻ നൽകിയിരിക്കുന്നത്. ന്യൂയോർക്ക് ജനസംഖ്യയുടെ 61.4 ശതമാനം പേർക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സീനും ലഭിച്ചതായി ഗവർണർ പറഞ്ഞു.

പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകുന്നതിനു ഫെഡറൽ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിലുളള എത്രകുട്ടികൾക്ക് വാക്സീൻ ലഭിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ന്യൂയോർക്ക് സിറ്റി ജനസംഖ്യ 3.89 മില്യൻ ഉള്ളതിൽ 47%ത്തിന് ഒരു ഡോസ് വാക്സീൻ ലഭിച്ചിട്ടുണ്ട്. കൂടാതെ 3.165 മില്യൻ പേർക്ക് രണ്ടു ഡോസ് വാക്സീൻ നൽകിയതായി സിറ്റി ഡിപാർട്മെന്റ് ഓഫ് ഹെൽത്തിന്റെ അറിയിപ്പിൽ പറയുന്നു.

18 വയസ്സിനു താഴെയുള്ളവരിൽ 46,554 പേർക്ക് ഒരു ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. ആകെ സിറ്റിയിലുള്ള ജനസംഖ്യയുടെ 3% ആണിത്. സിറ്റിയിലെ ഒരാഴ്ചത്തെ പോസിറ്റീവ് റേറ്റ് 1.72% ആണെന്നു വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: