കുമ്പഴ: സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൻ്റെ അഭിമാന പുത്രൻ വന്ദ്യ. ദിവ്യ. ശ്രീ. ഡോക്ടർ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പായുടെ അനുസ്മരണ ശുശ്രൂഷ നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് കുമ്പഴ കത്തീഡ്രലിൽ നടത്തും. നിലയ്ക്കൽ ഭദ്രാസനാധിപനും കുടുംബാംഗവുമായ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കർമ്മികത്വം വഹിക്കും.
പന്തളം: കടയ്ക്കാട് തലയനാട് പള്ളിയുടെയും കുടുംബയോഗത്തിൻ്റെയും രക്ഷാധികാരി വന്ദ്യ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്ക്കോപ്പായ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള അനുസ്മരണ ശുശ്രൂഷ ശനിയാഴ്ച തലയനാട് പള്ളിയിൽ നടത്തും. രാവിലെ 7.30ന് വിശുദ്ധ കുർബാന. 8.45ന് അനുസ്മരണ ശുശ്രൂഷ. അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കാർമ്മികത്വം വഹിക്കും.