17.1 C
New York
Saturday, September 18, 2021
Home US News ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോര്‍ക്ക്: നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈഗീകാരോപണങ്ങളില്‍ പലതും ശരിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ രാജി ആവശ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വെളിപ്പെടുത്തല്‍.

ഗവര്‍ണ്ണറുടെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാര്‍ച്ചു മാസം പ്രസിഡന്റ് ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേല്‍ കനത്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഗവര്‍ണ്ണര്‍ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയ്യാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിര്‍മ്മാണ സഭ ഗവര്‍ണ്ണറെ ഇംപീച്ചു ചെയ്യാന്‍ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ആരോപണങ്ങള്‍ ശരിവെച്ചതോടെ അറ്റോര്‍ണി ജനറലും ഗവര്‍ണ്ണര്‍ പുറത്തു പോകണമെന്നാണ് അഭിപ്രായപ്പെട്ടത്.

സാഹചര്യം ഇതൊക്കെയാണെങ്കിലും ഗവര്‍ണ്ണര്‍ ലൈംഗീക ആരോപണങ്ങള്‍ നിഷേധിക്കുകയും, ആരേയും അനാവശ്യമായി സ്പര്‍ശിക്കപ്പോലും ചെയ്തിട്ടില്ലെന്നും ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു. അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കു പുറത്തു നിന്നുള്ള രണ്ടു അറ്റോര്‍ണിമാരാണ് നേതൃത്വം നല്‍കിയത്. പതിനൊന്നു സ്ത്രീകളാണ് ഗവര്‍ണ്ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...
WP2Social Auto Publish Powered By : XYZScripts.com
error: