17.1 C
New York
Saturday, October 16, 2021
Home US News ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 – നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതൽ, 2 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം, കൂടാതെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്കു വരുന്ന ഏതൊരു സന്ദർശകനും മാഷ്ക്ക് ധരിച്ചിരിക്കണമെന്നും ട്രെന്റണിലെ തന്റെ പതിവ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ആരോഗ്യ പരിപാലന തൊഴിലാളികൾക്കും സ്റ്റേറ്റ് ജീവനക്കാർക്കും അധ്യാപകർക്കുമായി മർഫി ഏർപ്പെടുത്തിയ ഉത്തരവിന് സമാനമാണ് ഈ ഉത്തരവ്.

ചെറിയ കുട്ടികൾ ദിവസം മുഴുവൻ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുന്നത് ചില സമയങ്ങളിൽ വെല്ലുവിളി നിറഞ്ഞതാണെന്ന് മർഫി സമ്മതിച്ചു, എന്നാൽ, “സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആവശ്യമായത്ര പിന്തുണ കുട്ടികൾക്ക് നൽകുന്നതിന് ഞങ്ങൾ ഈ ക്രമീകരണം ആവശ്യപ്പെടുകയാണ്” അദ്ദേഹം പറഞ്ഞു.

ന്യൂജേഴ്‌സിയിൽ, 22 കുട്ടികളെ നിലവിൽ കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മർഫി പറഞ്ഞു. സ്കൂളുകളിൽ വ്യാപിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുള്ള സ്റ്റേറ്റിലെ കൊറോണ വൈറസ് ഡാഷ്‌ബോർഡിന്റെ ഒരു വിഭാഗം കഴിഞ്ഞ ആഴ്ച മുതൽ പ്രവർത്തനക്ഷമമല്ല, എന്നാൽ കൂടുതൽ വിവരങ്ങളുമായി വരും ദിവസങ്ങളിൽ ഇത് അപ്‌ഡേറ്റ് ചെയ്യുമെന്ന് മർഫി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട്...
WP2Social Auto Publish Powered By : XYZScripts.com
error: