17.1 C
New York
Sunday, June 13, 2021
Home US News ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഒഴിഞ്ഞുമാറി കമലാഹാരിസും

ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഒഴിഞ്ഞുമാറി കമലാഹാരിസും

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ: ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോക്ക് എതിരെ ഉയര്‍ന്ന നിരവധി ലൈംഗികാരോപണങ്ങളെ സ്വന്തം പാര്‍ട്ടി നേതാക്കള്‍ തന്നെ അപലപിക്കുകയും ഗവര്‍ണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ അഭിപ്രായം രേഖപ്പെടുത്താതെ ഒഴിഞ്ഞുമാറി വൈസ് പ്രസിഡന്റ് കമലാ ഹാരിസും .

മാര്‍ച്ച് 16 ചൊവാഴ്ച സ്ത്രീകളുടെ നിയോഗങ്ങളെ കുറിച്ച് യു.എന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമൂഹത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമലാഹാരിസ് ഇന്ന് ന്യുയോര്‍ക്കിലും അമേരിക്കയിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഗവര്‍ണറുടെ ലൈംഗികാരോപണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി .

2018 ല്‍ സുപ്രീം കോടതി ജഡ്ജിയായി നോമിനേറ് ചെയ്ത ബ്രെട്ടു കവനോയുടെ സെനറ്റ് കണ്‍ഫെര്‍മേഷനില്‍, അദ്ദേഹത്തിനതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് ക്രോസ് വിസ്താരം നടത്തുകയും സ്ത്രീകളുടെ സംരക്ഷകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ നിശബ്ദത പാലിക്കുന്നുവെന്നാണ് കമലയുടെ ആരാധകര്‍ പോലും ഉയര്‍ത്തുന്ന ചോദ്യം, വളരെ രൂക്ഷമായാണ് അന്ന് കമല ജഡ്ജിക്ക് എതിരെ പ്രതികരിച്ചത്.

അതേസമയം ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കില്‍ രാജി ആവശ്യപ്പെടുമെന്നാണ് ഇന്ന് പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു, ഒരു വയസ്സുള്ള കുഞ്ഞു ആശുപത്രിയിൽ

കണ്ണൂർ: ഒരു വയസ്സുകാരിയെ രണ്ടാനച്ചൻ ക്രൂരമായി മർദ്ദിച്ചു. സംഭവം നടന്നത്. കേളകം കണിച്ചാർ അംശം ചെങ്ങോത്ത്. കുഞ്ഞിൻ്റെ തലയ്ക്കും മുഖത്തും പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച...

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ...

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത്...

കനത്ത മഴയിൽ വീടു തകർന്നു

കനത്ത മഴയിൽ വീടു തകർന്നുശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap