17.1 C
New York
Saturday, December 4, 2021
Home US News നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ്

നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ്

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഡാളസ്: ഡാളസ് ഉള്‍പ്പടെ നാലു കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ റിക്കാര്‍ഡ് വര്‍ധന. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു. ടെറന്റ് കൗണ്ടിയില്‍ 37 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡാളസ്, ടറന്റ്, കോളിന്‍, ഡന്റണ്‍ കൗണ്ടികളില്‍ ചൊവ്വാഴ്ച മാത്രം 2,637 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

നോര്‍ത്ത് ടെക്‌സസിലെ ആശുപത്രികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രോഗികളില്‍ 19 ശതമാനം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി മധ്യത്തോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

ഡാളസ് കൗണ്ടിയിലെ ആശുപത്രിയായ പാര്‍ക്ക് ലാന്‍ഡില്‍ ചൊവ്വാഴ്ച 230 രോഗികളാണ് ചികിത്സയ്‌ക്കെത്തിയത്. യുടി സൗത്ത് വെസ്റ്റേണിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും, അമിതമായി ആഹ്ലാദത്തിന് വകയില്ലെന്ന് പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ചങ്ങ് പറഞ്ഞു. നാം ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം ശുഭസൂചകമായി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: