17.1 C
New York
Saturday, September 18, 2021
Home US News നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് - ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു - പ്രതി അറസ്റ്റില്‍

നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് – ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു – പ്രതി അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വിന്‍സ്റ്റല്‍ സാലേം (നോര്‍ത്ത് കരോലിന): വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി പൊലീസ് ചീഫ് കട്രീന തോംപ്‌സണ്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വില്യം ചാവിസ് റെയ്‌നാര്‍ഡ് ജൂനി എന്ന കുട്ടിയാണു കൊല്ലപ്പെട്ടതെന്നും പ്രതി ആ സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിയാണെന്നും ചീഫ് പറഞ്ഞു.

വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി, തുടര്‍ ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞു സ്‌കൂളിലെത്തിയ പൊലിസ് വെടിയേറ്റ വിദ്യാര്‍ഥിക്കു പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പിനെ കുറിച്ച് അറിഞ്ഞ ഒരു വിദ്യാര്‍ഥി അബോധാവസ്ഥയിലായെന്നും ആവശ്യമായ ചികിത്സ നല്‍കിയെന്നും ചീഫ് അറിയിച്ചു.

വെടിവച്ച സംഭവത്തില്‍ നോര്‍ത്ത് കരോലിന ഗവര്‍ണര്‍ നടുക്കം പ്രകടിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സ്‌കൂള്‍ വെടിവയ്പ്പാണിത്. ആദ്യ വെടിവയ്പ്പിൽ വിദ്യാർത്ഥിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

അദ്ധ്യായനവർഷം ആരംഭിച്ചതോടെ കര്‍ശന പരിശോധനയാണ് വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ബാക്ക് പാക്കുപോലും ക്ലിയര്‍ ക്രിസ്റ്റല്‍ പ്ലാസ്റ്റിക് കൊണ്ടു ആയിരിക്കണമെന്ന് പല സ്‌കൂളുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.. അകത്ത് ഇരിക്കുന്നതു വ്യക്തമായി കാണുന്നതിനാണ് ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നത്. ബാക്ക് പാക്കില്‍ തോക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇതോടെ തടയാം എന്നാണ് അധികൃതരുടെ നിഗമനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: