17.1 C
New York
Sunday, June 26, 2022
Home US News നൊറീൻ ഹസ്സൻ - ന്യൂ യോർക്ക് ഫെഡറൽ റിസർവ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്റ്

നൊറീൻ ഹസ്സൻ – ന്യൂ യോർക്ക് ഫെഡറൽ റിസർവ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്റ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിൽ നൊറീൻ ഹസ്സനെ നിയമിച്ചതായി ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 15 മുതൽ പുതിയ ചുമതലയിൽ പ്രവേശിക്കണമെന്ന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഒഫ് ഗവർണേഴ്സ് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നും കുടിയേറിയ മുൻ ഐ.ബി.എം സീനിയർ എക്സിക്യൂട്ടിവ് ജാവേദ് കെ.ഹസ്സന്റെ മകളാണ് നൊറീൻ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഓഫ് ബിസിനസ്സിൽ നിന്നും എം.ബി.എ ബിരുദവും നേടിയ ഇവർ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് മെക്കൻസി കമ്പനിയിലാണ്.

നൊറീന്റെ പരിചയ സമ്പന്നമായ നേതൃത്വം റിസർവ് ബാങ്കിന്റെ വളർച്ചക്ക് നിദാനമായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡെന്നിസ് സ്കോട്ട് പറഞ്ഞു. കഴിഞ്ഞ 4 വർഷമായി മേർഗൻ സ്റ്റാൻലി വെത്ത് മാനേജ്മെന്റ് ചീഫ് ഡിജിറ്റൽ ഓഫീസർ തസ്തികയിൽ നൊറിന്റെ സേവനം സ്തുത്യർഹമായിരുന്നുമെന്നും ഡെന്നീസ് കൂട്ടിച്ചേർത്തു.

പുതിയ സ്ഥാനലബ്ധിയിൽ അതീവ കൃതാർത്ഥയാണെന്നും തന്റെ കഴിവിന്റെ പരമാവധി, ബാങ്കിന്റെ വളർച്ചക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീൻ പ്രതികരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: