17.1 C
New York
Wednesday, January 19, 2022
Home Kerala നൈജീരിയയിൽ ട്വിറ്ററിന് നിരോധമേർപ്പെടുത്തിയ നടപടി: അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

നൈജീരിയയിൽ ട്വിറ്ററിന് നിരോധമേർപ്പെടുത്തിയ നടപടി: അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വിറ്ററിന് നിരോധമേർപ്പെടുത്തിയ നടപടിയെ അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയ എടുത്തത് വളരെ മികച്ച ഒരു നടപടിയാണ്.  ഇത്തരത്തിൽ എല്ലാ രാജ്യങ്ങളിലും ട്വിറ്ററും ഫേസ്ബുക്കും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ പ്രസിഡന്റായിരുന്നപ്പോൾ തന്നെ ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്യുമായിരുന്നു.  അതേസമയം  ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരികയും തന്നെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.  എന്നാൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അനുവദിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാ രാജ്യങ്ങളും നിരോധിക്കണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. തെറ്റായ വഴിയിലൂടെ പോകുന്ന ഇവർക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

  പ്രാദേശിക വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വീറ്റ് ചെയ്തിരുന്നു.  ഈ ട്വീറ്റാണ് ട്വിറ്റർ നീക്കം ചെയ്തത്.   പിന്നാലെയാണ് നൈജീരിയൻ സർക്കാർ ട്വിറ്ററിന് നിരോധനമേർപ്പെടുത്തിയത്. 

 യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ കലാപം സൃഷ്ടിക്കാൻ വിദ്വേഷം കലർന്ന പോസ്റ്റ് ഇട്ടുവെന്ന് പറഞ്ഞാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: