17.1 C
New York
Thursday, January 27, 2022
Home US News നേമം കെങ്കേമം പക്ഷേ ആരേ തുണയ്ക്കും (മോൻസി കൊടുമൺ)

നേമം കെങ്കേമം പക്ഷേ ആരേ തുണയ്ക്കും (മോൻസി കൊടുമൺ)

കേരളമൊട്ടാകെ ഉറ്റു നോക്കുന്ന നേമം മണ്ഡലം വേനൽ ചൂടിൽ ഇലക്ഷനൊപ്പം തിളച്ചുമറിയുകയാണ്. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമത്തായിരുന്നു. പക്ഷെ താമരയുടെ തണ്ടു പോലും അരിവാൾ കൊണ്ട് കൊത്തി അരിഞ്ഞുകളയുമെന്ന് വീരശൂരനായ ഇടതിന്റെ ശിവൻ കുട്ടി പറയുന്നെങ്കിൽ യൂഡിയഫിന്റെ ഗർജിക്കുന്ന സിംഹം മുരളി പറയുന്നതോ ബി.ജെ.പിയുടെ തുറന്ന അക്കൗണ്ട് എന്നേക്കുമായി മരവിപ്പിക്കുംഎന്നാണ്. പക്ഷെ തുറന്നഅക്കൗണ്ട് അടപ്പിക്കാൻഇതെന്നാ വെള്ളരിക്കാപട്ടണമാണോ യെന്നു ചൊല്ലിവീറും വാശിയുമായി ശരണംവിളിയുമായി കുമ്മനം മുമ്പിൽ തന്നെ യുണ്ട് .

ശബരിമല ഇഷ്യു ഒരു വൻനേട്ടമാണെന്ന് ബി.ജെ.പി പറയുമ്പോൾ കിറ്റുകാട്ടി വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനാണ് ഇടതിന്റെ ശ്രമമെന്ന് കോൺഗ്രസ്സും പറയുന്നു. ശബരിമലപ്രശ്നം പ്രധാനമായി ഉന്നയിക്കുന്നത് തിരുവനന്തപുരത്തുള്ള വരേണ്യവർഗ്ഗമാണെങ്കിൽ പോലും അതിന്റെപങ്കു പറ്റി വോട്ടു പിടിക്കാൻ മുരളി യുടെഅടവും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ എല്ലാ ക്ഷേത്രങ്ങളിലും ആൺ പെൺ വ്യത്യാസമില്ലാതെ ആരാധിക്കാനും ആചാര അനുഷ്ഠാനങ്ങൾ നിർവ്വഹിക്കാനും വിശ്വാസികൾക്ക് കഴിയണമെന്നാണ് ഇടത് മുന്നണിയുടെവാദം.

.മതവികാരം ഇളക്കി വോട്ടു പിടിക്കലാണല്ലോ ഇപ്പോഴത്തെ പുതിയ അടവുനയം. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളിൽ മുസ്ലീമിനേയും അതുപോലെ ക്രിസ്ത്യൻ ഹൈന്ദവ മേൽക്കോയ്മ നോക്കി അവിടെയും അവരുടെതായ സ്ഥാനാർത്ഥികളെയും നിർത്തുകയാണ് ഇടതും വലതും ചെയ്യുന്നത്. കേരളംഒരു മതേതര സംസ്ഥാനമാണ് പക്ഷെഇവിടെ സമാധാനം തകർക്കുന്ന വർഗ്ഗീയത നാംഇഷ്ടപ്പെടുന്നില്ലയെന്നാണ് പല ഇലക്ഷനുകളും തെളിയിക്കുന്നത്.

എന്തായാലും നേമം നേമത്തിന്റെവ ഴിക്കു പോകട്ടെയെന്നു പണ്ട് ഉമ്മൻചാണ്ടി പറഞ്ഞ്പറഞ്ഞ് നേമം രണ്ടായിരത്തി പതിനാറിൽ രാജേട്ടന്റെ കയ്യിലെറിഞ്ഞുകൊടുത്തു. അങ്ങനെ കേരളത്തിൽ ആദ്യമായി താമരയുടെ കൂമ്പുവിരിഞ്ഞു. എന്തായാലും ഈ വേനൽ ചൂടിൽ വിരിഞ്ഞ താമര കരിയുമോ അതോ പലയിടത്തും താമര വിരിയുമോ എന്നാണ് നമുക്കറിയേണ്ടത്.

പല പ്രാവശ്യം തോറ്റു തുന്നം പാടിയ രാജേട്ടനോടുള്ള സഹതാപതരംഗം ഒടുവിൽ രാജേട്ടനെ കൊണ്ടെത്തിച്ചത് (8671) എണ്ണായിരത്തി അറുനൂറ്റി യെഴുപത്തിയൊന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. രാജേട്ടന്റെ മിതവാദം അദ്ദേഹത്തോടുള്ള സഹതാപതരംഗം ഇവ കൊണ്ടു ലഭിച്ച വേട്ടാണെന്നും എന്റെപിൻഗാമി യായി കുമ്മനത്തിനെ കാണുന്നില്ലെന്നും രാജേട്ടൻ തന്നെ പറയുമ്പോൾ കുമ്മനത്തിട്ടു പണി പാൽപായസത്തിൽ കൊടുത്തത് കഷ്ടമായിപ്പോയി. എന്നാൽകുമ്മനം ഉശിരോടെ നീങ്ങുന്നുണ്ട്. കോൺഗ്രസ്സിന്റെ ഗർജിക്കും സിംഹമായ മുരളി പക്ഷത്തിന്റെ രണ്ടു കാറുകൾ കുമ്മനമക്കൾ അടിച്ചുതകർത്തു പലരേയും പരുക്കിലാക്കി ആശുപത്രിയിലാക്കി . അക്കൗണ്ട് മരവിപ്പിക്കാൻവന്നാൽ മണ്ട അടിച്ചുപൊട്ടിക്കുമെന്ന് ഒരു മുന്നറിയിപ്പുംകൊടുത്തിട്ടുണ്ട്. വീറും വാശിയുമായി പുലിമുരുകനിൽ മോഹൻലാൽ വന്നപോലെ യായിരുന്നു മുരളിയുടെ വരവ് പക്ഷെ കുമ്മനമക്കൾ പുലിയെ പൂച്ചയാക്കിയോ? കണ്ടറിയാം
.
കാര്യത്തിലേക്കു കടക്കാം. രണ്ടായിരത്തി പതിനാറിൽ വെറും പതിമൂവായിരം വോട്ടുമാത്രമേ യുഡി എഫിന്റെ സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ളക്കു ലഭിച്ചതുള്ളു പിന്നെ മുരളി ബാക്കി എങ്ങനെ ഒപ്പിക്കും അതാണ് മുരളീമാജിക് . പണ്ട് കോൺഗ്രസ്സ് മണ്ഡലമായിരുന്നു നേമം . കരുണാകരൻ മകൻ മുരളി അതു തിരിച്ചുപിടിച്ചു തന്നാൽ മുരളി ഒരു ഹീറോ ആകും അത് കോൺഗ്രസ്സിലെ ചില സ്ഥാന മോഹികൾക്കു സുഖിക്കില്ല. അവിടെയാണ്‌ കുമ്മനത്തിന്റെ ഉയർച്ച. ശശി തരൂരിനെ മുമ്പോട്ടു വിടാത്തതും ചില അസൂയാലുക്കളുടെ ദുർബുദ്ധിയായിരുന്നുവെങ്കിലും ലോക്സഭ ഇലക്ഷനിൽ നേമത്ത് നാൽപത്തിഏഴായിരം(47000) വോട്ടുനേടി ശശിതരൂർ ര ണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു . എങ്കിൽ ന്യൂനപക്ഷവോട്ടുകൾ ഒന്നിച്ചു കോൺഗ്രസ്സ്പിടിച്ചാൽ മുരളിക്ക് ഇവിടെ ജയം ഉറപ്പ്. മുസ്ലീം ലീഗിന്റെ ശക്തി മുരളിയോടാപ്പം ഉണ്ടെങ്കിലും ഇത് കുറച്ചു ശിവൻകുട്ടിക്കും ലഭിക്കും. പക്ഷെ നിയമസഭ തകർക്കുകയും മാണിക്കെതിരായി സ്പീക്കറുടെ കസേര തകർത്തതും ജനങ്ങളിൽ ശിവൻ കുട്ടിയുടെ ഇമേജ് നഷ്ടപ്പെടുത്തിയിട്ടുണ്ട് അതിനാൽ ശിവൻകുട്ടിയുടെ വോട്ടുകളും മുരളി നേടുമെങ്കിൽ മുരളീ വിജയം ഉറപ്പായിരിക്കും.

അവസാനത്തെ അടിയൊഴുക്കിൽ ശിവൻകുട്ടിയും മുരളിയും ഒന്നിക്കാൻ സാദ്ധ്യത കാണുന്നു. രാഹുലിന്റെ വരവ് കേരളത്തെ ഇളക്കിമറിച്ചിട്ടുണ്ട്. അദ്ദേഹത്തെ തേജോവധംചെയ്തത് ശരിയായില്ലെന്നു പിണറായിയും പറയുമ്പോൾ നേമത്ത് ഒരു ഡീൽ വരുന്നുണ്ട്. അങ്ങനെയെങ്കിൽ താമരയുടെ കാര്യം വെള്ളത്തിലായിരിക്കും . പക്ഷെ എത്ര പണമൊഴുക്കിയാലും കുമ്മനത്തിനെ ജയിപ്പിക്കേണ്ടത് ബി.ജ.പിയുടെ പ്രെസ്റ്റീജ് ഇഷ്യു ആണ്.കാരണം ആദ്യമായി കേരളത്തിൽ വിരിഞ്ഞ താമര വാടിപ്പോയാൽ പിന്നെ ഒരങ്കത്തിന് ബാല്യം കാണില്ല. രാജേട്ടനെപ്പോലെ മിതവാദിയല്ല കുമ്മനം തികഞ്ഞ ആർ എസ്സ്എസ്സ് കാരനാണ്. ഇത് സി.പി. എമ്മിന് ദഹിക്കുന്ന കാര്യമല്ല. അവരുടെ ബദ്ധശത്രുവിനെ തോൽപിക്കാൻ അവസാന അടിയൊഴുക്കിൽ കൈപ്പത്തിക്കു കുത്താൻ പറഞ്ഞാലും പരിഭവിക്കേണ്ട കാര്യമില്ല.

കൈപ്പത്തിയും അരിവാളും തമ്മിൽചിലചില്ലറബന്ധങ്ങളുണ്ടെന്ന് പണ്ട് തെളിയിച്ചതല്ലേ ? മകൻ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കാണമെന്ന വാശി ഇടതു സർക്കാരിനു കണ്ടേക്കാം. എന്തായാലും തീപാറുന്ന മത്സരം നേമത്ത് തന്നെ.

പാർട്ടി ഏതായാലും നമുക്ക് വേണ്ടത് സമാധാനമാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒന്നിച്ചു സ്നേഹത്തോടെ കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാടിനെ നശിപ്പിക്കരുത് . ചാനലുകാർ പറയുന്ന സർവേകൾ വിശ്വസിച്ചിട്ട് കാര്യമില്ല. തെരുവോരങ്ങളിൽ തേരാ പാരാ നടക്കുന്നവർക്ക് മൈക്ക് കൊടുത്തിട്ട് അവർ പറയുന്നതു മാത്രമല്ല സർവേ. അന്ത:പുരങ്ങളിലേ അന്തർജനങ്ങളേയും കൊച്ചമ്മമാരേയും കൂട്ടിയുള്ള മൊത്തത്തിലുള്ള ഒരുസർവേക്കാണ് വിലനൽകേണ്ടത്. കൊറോണമൂലം പലരും ഉള്ളിലൊതുങ്ങി കഴിയുമ്പോൾ എല്ലാവരുടേയും ഉള്ളിലിരുപ്പ് ഫലം പുറത്തു വരുമ്പോഴെ അറിയുവാൻ സാധിക്കയുള്ളു . അതിനാൽ കാത്തിരുന്ന് കാണാം..

ജയ്ഹിന്ദ്

മോൻസി കൊടുമൺ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: