എല്ലാവർക്കും നമസ്കാരം
ഒറ്റയ്ക്ക് പറയാം, എന്നാൽ ഒരുമിച്ച് സംസാരിക്കാൻ കഴിയും
ഒറ്റയ്ക്ക് ആസ്വദാക്കാം, ഒരുമിച്ചാണെങ്കിൽ ആഘോഷിക്കാം
ഒറ്റയ്ക്ക് പുഞ്ചിരിക്കാം ഒരുമിച്ച് പൊട്ടിച്ചിരിക്കാം.
അതാണ് മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം. നമുക്കൊരുമിച്ച് നേരിടാം മഹാമാരിയെ, അകലം പാലിച്ചും, മാസ്കും സാനിറ്റൈസറും ഉപയോഗിച്ചും.
പഞ്ചസാര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നല്ലേ. അപ്പോ പഞ്ചസാരചേർക്കാതെ കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴവും ചുവന്ന അവിലും നാളികേരവും നെയ്യും ചേർത്ത് ഒരു പലഹാരം ഉണ്ടാക്കിയാലോ.
നേന്ത്രപ്പഴം അവിൽ ബോൾസ്

ആവശ്യമുളള സാധനങ്ങൾ
🌼ബോൾസിന്
നേന്ത്രപ്പഴം-2 എണ്ണം. (നന്നായി പഴുത്തത്)
ചുവന്ന അവിൽ-1കപ്പ്
നാളികേരം-1 മുറി
നെയ്യ്-5 ടീസ്പൂൺ
🌼മുക്കി വറുക്കാൻ
ഗോതമ്പ് പൊടി-1/2 കപ്പ്
അരിപ്പൊടി-5ടേബിൾ സ്പൂൺ
വെള്ളം-ആവശ്യത്തിന്
🌼റിഫൈൻഡ് ഓയിൽ വറുക്കാൻ വേണ്ടി
ഉണ്ടാക്കുന്ന വിധം
നെയ്യ് ചൂടാക്കി തേങ്ങ ചിരവിയത് ഇട്ട് വെള്ളം വലിയുന്നതു വരെ വറുക്കുക.
നേന്ത്രപ്പഴം ചെറുതായി മുറിച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുഴഞ്ഞ പാകമാകുമ്പോൾ അവിൽ ചേർത്ത് യോജിപ്പിക്കുക. രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞു സ്റ്റൗവിൽ നിന്നും മാറ്റി ചൂടാറാൻ വയ്ക്കുക.
ഗോതമ്പ് പൊടിയും അരിപ്പൊടിയും ഒന്നിച്ചാക്കി വെള്ളം ചേർത്ത് മാവു തയ്യാറാക്കുക.
തയ്യാറാക്കിയ മിശ്രിതം ഉരുളകളാക്കി വയ്ക്കുക.
എണ്ണ ചൂടാക്കി വറുത്തെടുക്കുക.
പഞ്ചസാര ചേർക്കാതെ ടേസ്റ്റി സ്നാക്ക് തയ്യാർ.
ദീപ നായർ (deepz)✍